ബീജിംഗ് : ചൈനയില്‍ കൊറോണ രോഗികളെ ശുശ്രൂഷിയ്ക്കുന്നവര്‍ക്ക് വൈറസ് പിടിപെടുമെന്നുള്ള ആശങ്ക വേണ്ട . രോഗികള്‍ക്ക് മരുന്നും ഭക്ഷണവും നല്‍കുന്നത് റോബോട്ടുകള്‍ . ചൈനയില്‍ വന്‍നഗരങ്ങള്‍ ബന്തവസ്സിലായപ്പോള്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതില്‍ റോബട്ടുകള്‍ വലിയ പങ്കാണ് വഹിച്ചത്. ആളുകള്‍ ഇറങ്ങി നടക്കാന്‍ മടിക്കുന്ന വഴിയിലൂടെ ഡെലിവറി വാഹനങ്ങളും ഡെലിവറി റോബട്ടുകളും സഞ്ചരിച്ച് ആളുകള്‍ക്ക് ഭക്ഷണവും മരുന്നും ആവശ്യസാധനങ്ങളുമെത്തിച്ചു.
അണുനശീകരണത്തിന് അണുനശീകരിണി റോബട്ടുകളും വ്യാപകമായി ഉപയോഗിക്കപ്പെട്ടു. മനുഷ്യജീവനക്കാരുടെ ആരോഗ്യം അപകടാവസ്ഥയിലാകാവുന്ന ഇടങ്ങളിലൊക്കെ ഇത്തരത്തില്‍ റോബട്ടുകള്‍ രക്ഷകരായി. വിവിധ ഹോട്ടലുകളില്‍ താമസക്കാര്‍ക്ക് മുറികളില്‍ ഭക്ഷണം എത്തിച്ചു നല്‍കാനും റോബട്ടുകള്‍ നിയോഗിക്കപ്പെട്ടു. വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്കു പനിയുണ്ടോ എന്നു പരിശോധിക്കാന്‍ ഉപയോഗിച്ച എഐ സംവിധാനങ്ങളും നിര്‍ണായകമായി.
ഓരോരുത്തരുടെയും ശരീരതാപനില കണ്‍മുന്നില്‍ കാണിക്കുന്ന, പനിയുള്ളവര്‍ അടുത്തെത്തിയാല്‍ അലാം മുഴക്കുന്ന സ്മാര്‍ട് ഹെല്‍മറ്റുകള്‍, രോഗം പടരുന്നത് തല്‍സമയം ട്രാക്ക് ചെയ്യാനുള്ള എഐ ആപ്പ് തുടങ്ങിയവയും കോവിഡ്-19നെ കൈപ്പിടിയിലൊതുക്കുന്നതില്‍ ചൈനയെ ഏറെ സഹായിച്ചിട്ടുണ്ട്.
Post Your Comments