ഡല്‍ഹി: ഡല്‍ഹി കലാപം,വസ്തുതകള്‍ മറച്ചുവെച്ച് മതസ്പര്‍ദ്ധ വളര്‍ത്തുന്ന വാര്‍ത്തകള്‍ നല്‍കിയ മലയാളത്തിലെ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും എതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി .കേന്ദ്രസര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിയ്ക്കും എന്ന് ഉറ്റുനോക്കി രാജ്യം. കേരളത്തിലെ മുഖ്യധാരാ ചാനലുകളായ ഏഷ്യാനെറ്റ്, മീഡിയാവണ്‍, മനോരമ ചാനലുകള്‍ക്കും ടെലഗ്രാഫ്, മാധ്യമം പത്രത്തിനുമെതിരെയാണ് ഹര്‍ജി. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലയാളി ആര്‍എസ്എസ് പ്രചാരകന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലെ മാധ്യമങ്ങള്‍ക്ക് എതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഡല്‍ഹി കലാപത്തിനിടെ പള്ളി കത്തിച്ചെന്ന പേരില്‍ വ്യാജവാര്‍ത്ത നല്‍കി കലാപം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കാന്‍ ഗൂഢാലോചന നടത്തി എന്നാണ് ആക്ഷേപം. ആരോപണവിധേയമായ ദൃശ്യങ്ങളും, പത്രറിപ്പോര്‍ട്ടുകളും ഹര്‍ജിക്കാര്‍ ശേഖരിച്ചിട്ടുണ്ട്.
അതേസമയം കോടതിയില്‍ കേസെത്തുന്ന പക്ഷം കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ അഭിപ്രായം കോടതി തേടും. നിലവില്‍ കലാപാഹ്വാനം നല്‍കിയ ചാനലുകള്‍ക്ക് അനുകൂല നിലപാടെടുത്ത കേന്ദ്ര സര്‍ക്കാര്‍ കോടതിയിലും അതാവര്‍ത്തിച്ചാല്‍ ഹര്‍ജിക്കാര്‍ക്ക് തിരിച്ചടിയാകും.
Post Your Comments