കോട്ടയം: കോട്ടയം ജില്ലയിൽ മാസ്കുകൾക്കും ഹാന്‍ഡ് സാനിറ്റൈസറുകൾക്കും വൻ ക്ഷാമം. കൃത്രിമക്ഷാമം സൃഷ്ടിച്ച് വന്‍വില വാങ്ങുന്നതായും പരാതി ഉയരുന്നുണ്ട്. ആഴ്ചകള്‍ക്ക് മുന്‍പ് മൂന്നു രൂപയ്ക്കും അഞ്ച് രൂപയ്ക്കും വാങ്ങിയിരുന്ന മാസ്കുകള്‍ ഇപ്പോൾ അഞ്ചിരട്ടി വിലയ്ക്കാണ് വിൽക്കുന്നത്. പായ്ക്കറ്റ് മാസ്കുകള്‍ ഒരിടത്തും ലഭിക്കാനില്ല. പായ്ക്കറ്റുകളില്‍ വില രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ ഇതില്‍ കൂടുതല്‍ വാങ്ങാന്‍ കഴിയാത്തതിനാലാണ് ചില്ലറ വില്‍പ്പന നടത്തുന്നതെന്നാണ് പരാതി.
Post Your Comments