Latest NewsSaudi ArabiaNews

കോവിഡ് സംശയത്തില്‍ സൗദി അറേബ്യയില്‍ മലയാളിയും നിരീക്ഷണത്തില്‍

റിയാദ്: കോവിഡ് സംശയത്തില്‍ സൗദിയിൽ മലയാളിയും നിരീക്ഷണത്തില്‍. മലപ്പുറം സ്വദേശിയാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിരീക്ഷണത്തിലുള്ളത്. അടുത്ത ദിവസങ്ങളില്‍ വിദേശത്ത് നിന്ന് വിനോദയാത്രയ്ക്ക് ശേഷമാണ് ഇദ്ദേഹം റിയാദിൽ തിരിച്ചെത്തിയത്. രോഗമോ രോഗ ലക്ഷണമോ ഇല്ലെങ്കിലും 14 ദിവസത്തെ നിരീക്ഷണം ആവശ്യമാണെന്ന് അധികൃതര്‍ പറഞ്ഞതായി ഇദ്ദേഹം പറഞ്ഞു. അതേസമയം സ്രവ പരിശോധനയില്‍ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ അടുത്ത ദിവസം തന്നെ കേന്ദ്രം വിടാനാകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button