ന്യൂ ഡൽഹി : മുൻ കേന്ദ്ര നിയമമന്ത്രിയും, കേരള ഗവർണറുമായിരുന്ന ഹൻസ് രാജ് ഭരദ്വാജ്(83) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം നിഗംബോധ് ഘട്ടിൽ സംസ്കാര ചടങ്ങുകൾ നടക്കും.
2012-13 കാലയളവിലാണ് എച്ച്.ആർ. ഭരദ്വാജ് കേരള ഗവർണറായി സേവനം അനുഷ്ഠിച്ചത്. കർണാടക ഗവർണറായിരിക്കേ കേരളത്തിന്റെ ചുമതലകൂടി ഭരദ്വാജിനു നല്കുകയായിരുന്നു. 2004 മുതൽ 2009 വരെ മൻമോഹൻ സർക്കാരിൽ നിയമമന്ത്രിയായിരുന്നു. ഹരിയാനയിലെ റോഹ്തക്കിൽ 1937ൽ ജനിച്ച ഭരദ്വാജ് 1982ൽ രാജ്യസഭാംഗമായി. 1984 മുതൽ 1989 വരെ കേന്ദ്രമന്ത്രിയായിരുന്നു. നരസിംഹറാവു മന്ത്രിസഭയിലും അംഗമായിരുന്നു.
Post Your Comments