ന്യൂഡല്‍ഹി : ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ള ദമ്പതികള്‍ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജമ്മു കശ്മീര്‍ സ്വദേശികളായ ജഹനാസൈബ് ഇയാളുടെ ഭാര്യ ഹിന്ദ ബഷീര്‍ ബീഗം എന്നിവരാണ് അറസ്റ്റിലായത്. ഒഖ്‌ല പ്രദേശത്ത് നിന്നും ഡല്‍ഹി പ്രത്യേക പോലീസാണ് ഇരുവരെയും പിടികൂടിയത്.ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ലെവന്റ് എന്ന ഭീകര സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണ് പിടിയിലായ ദമ്പതികള്‍.ഇവരില്‍ നിന്നും അത്യുഗ്ര ശേഷിയുള്ള സ്‌ഫോടക വസ്തുക്കളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ഇവര്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതി ഇട്ടിരുന്നതായും സംശയിക്കുന്നുണ്ട്.
പൗരത്വ ഭേദഗതിക്കെതിരെ കൂടുതല്‍ ആളുകളെ അണിനിരത്താനായി ഇന്ത്യയില്‍ മുസ്ലീം വിഭാഗത്തെ മാത്രം ഉള്‍പ്പെടുത്തി ഇവര്‍ ഇന്ത്യന്‍ മുസ്ലീം യുണൈറ്റ് എന്ന പേരില്‍ സാമൂഹ്യമാദ്ധ്യമ ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.ഡല്‍ഹിയിലും രാജ്യത്തെ വിവിധയിടങ്ങളിലും പൗരത്വ ഭേദഗതിയുടെ പേരില്‍ നടന്ന കലാപങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.കശ്മീര്‍ സ്വദേശികളായ ദമ്പതികള്‍ കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് ഡല്‍ഹിയിലെ ജാമിയ നഗറിലേക്ക് താമസം മാറിയത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള നീക്കത്തിനിടെയാണ് ഇവര്‍ ഡല്‍ഹിയിലേക്ക് എത്തിയത് എന്നതും, നിലവില്‍ കണ്ടെത്തിയിരിക്കുന്ന സാമൂഹ്യമാദ്ധ്യമ ഗ്രൂപ്പും അന്വേഷണ സംഘത്തില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്. ഇരുവര്‍ക്കും ഐ.എസ്.ഐ.എസ് ബന്ധമുണ്ടെന്ന് ഡെപ്യൂട്ടി കമീഷണര്‍ പ്രമോദ് സിങ് ഖുശ്വാല പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകള്‍ നിരീക്ഷിച്ചാണ് ഇവരെ പിന്തുടര്‍ന്നതെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരത്തിന് പ്രേചോദിപ്പിക്കുന്ന തരത്തില്‍ ദമ്പതികള്‍ സാമൂഹിക മാധ്യമങ്ങളിലും മറ്റും ഇടപെടല്‍ നടത്തി. തോക്കുകളും സ്‌ഫോടക വസ്തുക്കളും സംഘടിപ്പിക്കാന്‍ ജഹന്‍സൈബ് സാമി ശ്രമിച്ചിരുന്നതായും പൊലീസ് പറയുന്നു.
Post Your Comments