Latest NewsCricketNewsSports

ധോണി തിരികെ ടീമില്‍ എത്തുമോ ; പുതിയ സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം ഇങ്ങനെ

ധോണി തിരികെ ഇന്ത്യന്‍ ടീമില്‍ എത്തണമെങ്കില്‍ അതിനു വേണ്ട പ്രകടനങ്ങള്‍ കാഴ്ചവെക്കേണ്ടി വരും എന്ന് വ്യക്തമാക്കി സുനില്‍ ജോഷിയുടെ നേതൃത്വത്തിലുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റി. ധോണിയെ ഇപ്പോള്‍ പരിഗണിക്കേണ്ടതില്ലെന്നും ഐ പി എല്ലിലെ പ്രകടനം നോക്കാം എന്നുമാണ് പുതിയ കമ്മിറ്റിയുടെയും തീരുമാനം.

ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ വെച്ചാണ് ട്വന്റി20 ലോകകപ്പ് നടക്കുന്നത്. ലോകകപ്പില്‍ ന്യൂസിലാന്‍ഡിനോടേറ്റ തോല്‍വിക്കു ശേഷം ക്രിക്കറ്റില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്ന ധോണിക്ക് ഐ പി എല്ലില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ചാല്‍ മാത്രമെ ഇനി ട്വന്റി20 ലോകകപ്പിലേക്ക് പരിഗണിക്കുകയുള്ളൂ. 38കാരനായ താരം കഴിഞ്ഞ ആഴ്ച മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം പരിശീലനം നടത്തുന്നുണ്ട്. ഐ പി എല്ലില്‍ തിളങ്ങി ധോണി തിരികെ ഇന്ത്യന്‍ ടീമില്‍ എത്തണം എന്നാണ് ധോണിയുടെ ആരാധകര്‍ ആഗ്രഹിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button