തിരുവനന്തപുരം : കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 732 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 732 പേരില്‍ 648 പേര്‍ വീടുകളിലും 84 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇവരില്‍ നിന്നും സംശയം തോന്നിയ 729 പേരുടെ സ്രവസാമ്പിളുകള്‍ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധയ്ക്ക് അയച്ചിരുന്നു. പരിശോധനാ ഫലം പുറത്തുവന്ന 664 പേര്‍ക്കും വൈറസ് ബാധയില്ലെന്നും ബുള്ളറ്റിനില്‍ പറയുന്നു.
വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 14 പേരെ പുതുക്കിയ മാര്‍ഗ്ഗരേഖയുടെ അടിസ്ഥാനത്തില്‍ ഇന്ന് ഒഴിവാക്കിയിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ വ്യക്തമാക്കി.ഹാന്‍ഡ് റെയിലിംഗുകള്‍ (ഉദാ: ആരാധനാലയങ്ങളിലെ ക്യൂ സമ്ബ്രദായത്തിന് വേണ്ടി ഒരിക്കിയിട്ടുള്ള കമ്ബി) കഴിയുന്നിടത്തോളം തൊടരുത്. റെയിലിംഗ് പോലുള്ള സ്ഥലങ്ങളില്‍ സ്പര്‍ശിച്ചതിന് ശേഷം കൈ കഴുകണം. ആരാധാനാലയങ്ങളില്‍ ദര്‍ശനത്തിനായി തിരക്കു കൂട്ടരുത്. വ്യക്തിയില്‍ നിന്നു ഒരു കൈ അലകം പാലിച്ച് ക്യൂവില്‍ പോകണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പത്തനംതിട്ട സ്വദേശികളോടൊപ്പം വിമാനത്തിലെത്തിയ 11 പേര്‍ കൂടി നിരീക്ഷണത്തിൽ
രോഗബാധിതരുള്ള രാജ്യങ്ങളില്‍ നിന്നും എത്തിയവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരണം. അവരുടെ താമസ സ്ഥലങ്ങളില്‍ പൊങ്കാല നടത്താനും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.ആലിംഗനവും ഹസ്തദാനവും ഒഴിവാക്കുക. മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവയില്‍ കൈ ഉപയോഗിച്ച് സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. ചുമ, പനി, ശ്വാസം മുട്ട് അല്ലെങ്കില്‍ വൃക്കകരള്‍ രോഗം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ഏതെങ്കിലും രോഗമുള്ളവര്‍ ദര്‍ശനം ഒഴിവാക്കി വീട്ടില്‍ വിശ്രമിക്കണം. ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടണമെന്നും അധികൃതര്‍ വ്യക്തമാക്കി.
Post Your Comments