
മംഗളൂരു: മംഗളൂരുവില്‍ ആശുപത്രിയില്‍ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചയാള്‍ രക്ഷപ്പെട്ടു. ദുബായില്‍നിന്ന് ഞായറാഴ്ച മംഗളൂരു വിമാനത്താവളത്തിലെത്തിയ ഇയാളെ കടുത്ത പനിയെത്തുടര്‍ന്ന് കൊറോണ വൈറസ് ലക്ഷണങ്ങളോടെയാണ് ജില്ലാ വെന്‍ലോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വൈറസ് ഉള്ളവരുമായി അടുത്തിടപഴകിയിട്ടില്ലെന്ന് പറഞ്ഞ് പലതവണ ഇയാള്‍ ആശുപത്രി ജീവനക്കാരോട് തര്‍ക്കിച്ചിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തിക്കോളാം എന്നു പറഞ്ഞ് അയാള്‍ രക്ഷപ്പെടുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
Post Your Comments