പത്തനംതിട്ട: ജില്ലയില്‍ പൊതുയോഗങ്ങളും പൊതു പരിപാടികളും ഉത്സവങ്ങളും വിവാഹങ്ങളും രണ്ട് ആഴ്ചത്തേയ്ക്ക് മാറ്റിവെക്കാൻ നിർദേശം. അക്ഷയ കേന്ദ്രങ്ങളില്‍ ആധാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ബയോ മെട്രിക് സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. വിനോദയാത്രകളും അനുവദിക്കില്ല. കോവിഡ് 19 രോഗബാധ പ്രതിരോധവുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ അധ്യക്ഷതയില്‍ കളക്ടേറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.
ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതും ഇവര്‍ 3000-ത്തോളം പേരുമായി സമ്പര്‍ക്കത്തില്‍ വന്ന സാഹചര്യത്തിലുമാണ് ഇത്തരമൊരു തീരുമാനം. അതേസമയം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
Post Your Comments