Latest NewsNewsGulfQatar

ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തി ഗൾഫ് രാജ്യം

ഇതോടെ അ​വ​ധി​ക്ക് നാ​ട്ടി​ൽ എ​ത്തി​യ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള​വ​രു​ടെ മ​ട​ക്ക​യാ​ത്ര നീളും

ദോഹ : ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തി ഖത്തർ. കൊ​റോ​ണ വൈ​റ​സ് വ്യാപനത്തെ തുടർന്ന് ബം​ഗ്ലാ​ദേ​ശ്, ചൈ​ന, ഈ​ജി​പ്ത്, ഇ​ന്ത്യ, ഇ​റാ​ൻ, ഇ​റാ​ക്ക്, ല​ബ​ന​ൻ, നേ​പ്പാ​ൾ, പാ​ക്കി​സ്ഥാ​ൻ, ഫി​ലി​പ്പൈ​ൻ​സ്, ദ​ക്ഷി​ണ കൊ​റി​യ, ശ്രീ​ല​ങ്ക, സി​റി​യ, താ​യ്‌​ല​ൻ​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്കാ​ണ് താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തിയതെന്നും കൊ​റോ​ണ വൈ​റ​സ് ബാ​ധ വ്യാ​പി​ക്കാ​തി​രി​ക്കാ​നു​ള്ള ഭാ​ഗ​മാ​ണ് വി​ല​ക്കെന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും വി​ല​ക്ക് ബാ​ധ​ക​മാ​യതിനാൽ താ​മ​സ വീ​സ​, വി​സി​റ്റ് വീ​സ, വ​ർ​ക്ക് പെ​ർ​മി​റ്റ്, താ​ൽ​ക്കാ​ലി​ക വീ​സ​ എ​ന്നി​വ ഉള്ളവ​ർ​ക്ക് ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ ഖ​ത്ത​റി​ൽ പ്ര​വേ​ശി​ക്കാ​ൻ സാധിക്കില്ല. ഇതോടെ അ​വ​ധി​ക്ക് നാ​ട്ടി​ൽ എ​ത്തി​യ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള​വ​രു​ടെ മ​ട​ക്ക​യാ​ത്ര നീളും.

Also read : ഇറ്റലിയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശികള്‍ പരിശോധനയില്‍ നിന്നും ഒഴിവായത് ഇങ്ങനെ : പത്തനംതിട്ട സ്വദേശികളുടെ വാദത്തെ തള്ളി കലക്ടര്‍ സുഹാസ്

സൗ​ദി അ​റേ​ബ്യ​യി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തി​നു മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി. കോ​വി​ഡ്-19 ബാ​ധി​ച്ചി​ട്ടി​ല്ല എ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് സമർപ്പിക്കണം. കോ​വി​ഡ് ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ളി​ൽ​ നി​ന്നും ആ​ദ്യം സൗ​ദി​യി​ൽ എ​ത്തു​ന്ന​വ​ർ​ക്കും റീ ​എ​ൻ​ട്രി വീ​സ​യി​ൽ എ​ത്തു​ന്ന​വ​ർക്കും ഇ​തു ബാ​ധ​ക​മാ​ണ്. മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് സൗ​ദി എം​ബ​സി​യോ കോ​ൺ​സു​ലേ​റ്റു​ക​ളോ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു മാ​ത്ര​മേ എ​ടു​ക്കാ​വൂ. 24 മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ പ​ഴ​ക്ക​മു​ള്ള​താ​കാ​ൻ പാ​ടി​ല്ല. യു​എ​ഇ, കു​വൈ​റ്റ്, ബ​ഹ്റി​ൻ എ​ന്നി​വി​ട​ങ്ങ ളി​ൽ​നി​ന്നു റോ​ഡ് മാ​ർ​ഗം സൗ​ദി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തും താ​ത്കാ​ലി​ക​മാ​യി വി​ല​ക്കിയിട്ടുണ്ട്.

Also read : മരണ സംഖ്യ ഒറ്റയടിക്ക് 400ലേക്ക് കുതിച്ചുയര്‍ന്നു; എണ്ണായിരത്തോളം പേര്‍ക്ക് രോഗ ബാധ, ഇറ്റലിയിലെ എല്ലാ പൊതു ഇടങ്ങളും അടച്ചു

നാല് പേര്‍ക്കു കൂടി കൊവിഡ് 19 വൈറസ് ബാധ സൗദിയിൽ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 11 ആയി. രോഗം സ്ഥിരീകരിച്ച 11 പേരും കിഴക്കൻ പ്രവിശ്യയിലെ ഖത്തീഫിൽ നിന്നുള്ളവരായതിനാൽ ഇവിടേക്ക് വരുന്നതിനും പുറത്തു പോകുന്നതിനും താത്കാലിക വിലക്കേർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ പ്രദേശത്തെ സ്കൂളുകൾ ഉൾപ്പെടെ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളും താൽക്കാലികമായി അടച്ചു. ഗ്യാസ് സ്റ്റേഷനുകളും ഫർമാസികളും ആശുപത്രികളും ഉൾപ്പെടെയുള്ള അത്യാവശ്യ സേവന മേഘലകൾ പ്രവർത്തിക്കുന്നതാണ്. നിലവിൽ ഖത്തീഫിന് പുറത്തുള്ള ഇവിടുത്തെ താമസക്കാർക്ക് തിരിച്ചു വീട്ടിലേക്ക് വരുന്നതിന് തടസമില്ല.

രോഗബാധ തടയാനായി വാണിജ്യ കേന്ദ്രങ്ങളും ഷോപ്പിംഗ് മാളുകളും മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. ട്രോളികൾ അണുവിമുക്തമാക്കുന്നതിനും ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ഉപയോഗത്തിനായി അണുനശീകരണ സംവിധാനം ഒരുക്കുന്നതിനും ഹൈപ്പർ മാർക്കറ്റുകൾ അടക്കമുള്ള സ്ഥാപനങ്ങൾക്ക് റിയാദ് നഗരസഭ കർശന നിർദ്ദേശം നൽകി. വിവിധ മന്ത്രാലയങ്ങളും സർക്കാർ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാരുടെ പഞ്ചിംഗ് സംവിധാനവും താൽക്കാലികമായി നിർത്തിവെച്ചു.അതേസമയം മുൻകരുതൽ നടപടികളുടെ ഭാഗമായി പള്ളികളിലെ കാർപെറ്റുകൾ പതിവായി അണുവിമുക്തമാക്കുന്നതിനു ഇസ്ലാമികകാര്യ മന്ത്രാലയവും നിർദേശം നൽകിയിട്ടുണ്ട്. സ്‌കൂളുകൾക്കും സർവകലാശാലകൾക്കും തിങ്കളാഴ്ച മുതല്‍ അവധി പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിദ്യാലയങ്ങള്‍ താൽക്കാലികമായി അടക്കുകയാണെന്ന് വിദ്യഭ്യാസ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button