Latest NewsNewsIndia

ഇന്ത്യൻ സമ്പദ്വ്യവസ്ഥ നേരിടുന്ന രണ്ട് തരം വൈറസുകളിൽ ഒന്ന് “ബിജെപി പക്കോഡനോമിക്സ്” വൈറസ്: വിവാദ പരമാർശവുമായി കോൺഗ്രസ് വക്താവ്.

ഡൽഹി :ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നിലവിൽ രണ്ടു തരം വൈറസുകളിൽ നിന്നും ഭീഷണി നേരിടുന്നുവെന്നും അതിൽ രണ്ടാമത്തെ വൈറസ് അതീവ ഗുരുതരമാണെന്നും കോൺഗ്രസ് വക്താവ് ജെയ്‌വർ ഷെർഗിൽ പറഞ്ഞു . കൊറോണ വൈറസിനേക്കാൾ ശക്തമായ ഭീഷണി ഉയർത്തുന്ന വൈറസ് ആണ് ബിജെപി പക്കോഡനോമിക്സ്” വൈറസ്. മരുന്നുകൾ കൊണ്ടും വേണ്ടരീതിയിലുള്ള ചികിൽസക്കൊണ്ടും കൊറോണയെ ഭേദമാക്കാം ,എന്നാൽ രണ്ടാമത്തെ വൈറസായ ബിജെപി പക്കോഡനോമിക്സ് വൈറസ് 2024 വരെ ഭേദമാക്കാനാകില്ലെന്നും ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ മുഴുവനായും നശിപ്പിക്കുമെന്നും ജെയ്‌വർ ഷെർഗിൽ പറഞ്ഞു.

തകരുന്ന സമ്പദ് വ്യവസ്ഥയെക്കണ്ട് പരിഭ്രാന്തരാകുന്ന പൌരന്മാരോട് ഒരു ഡോക്ടറെപ്പോലെയാണ് ബിജെപി പെരുമാറുന്നത്. പരിഭ്രാന്തി വേണ്ടെന്നും ഒക്കെയും ഭദ്രമാണെന്നും അവർ പ്രസ്താവിക്കുന്നു . ബി ജെ പി ഒരു പിക്നിക് മൂഡിലാണ് ഇപ്പോഴും . അതിൽ നിന്നും പുറത്തുവന്നു ഇന്ത്യ നേരിടുന്ന പ്രതിസന്ധികളെ നേരിടണം .അദ്ദേഹം കൂട്ടിചേർത്തു .

shortlink

Related Articles

Post Your Comments

Related Articles


Back to top button