KeralaLatest NewsNews

സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു : രോഗ ബാധിതരുടെ എണ്ണം ആറായി

കൊച്ചി : സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 വൈറസ് ബാധ.   ഇറ്റലിയിൽ നിന്നും മാതാപിതാക്കൾക്കൊപ്പം എറണാകുളത്ത്   എത്തിയ മൂന്ന് വയസുള്ള കുട്ടിയിലാണ് കൊവിഡ് 19 വൈറസ് ബാധ കണ്ടെത്തിയത്. ഏഴാം തീയതിയാണ്  ഇവർ ഇറ്റലിയിൽ നിന്നും ദുബായ് വഴി നാട്ടിലെത്തിയത്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ സംശയം തോന്നിയതിനാൽ എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കൾ ഐസൊലേഷൻ വാര്‍ഡിൽ നിരീക്ഷണത്തിലാണ്. ഇവരുടെ സാമ്പിളുകൾ പരിശോധനക്കയച്ചു.

Also read : കോവിഡ്-19 : ചൈനയില്‍ കൊറോണ രോഗികളെ ശുശ്രൂഷിയ്ക്കുന്നവര്‍ക്ക് വൈറസ് പിടിപെടുമെന്നുള്ള ആശങ്ക വേണ്ട : രോഗികള്‍ക്ക് മരുന്നും ഭക്ഷണവും നല്‍കുന്നത് ഇവര്‍

  കുട്ടിയും മാതാപിതാക്കളും എത്തിയ ദുബായ് – കൊച്ചി EK 503   വിമാനത്തിലെ മറ്റു ആളുകളേയും നിരീക്ഷിക്കും. ഈ വിമാനത്തിൽ സഞ്ചരിച്ച യാത്രക്കാരുടെ ലിസ്റ്റ് എടുത്ത് അതാത് ജില്ലകൾക്ക് കൈമാറാനുള്ള തിരക്കിട്ട ശ്രമത്തിലാണ് ഇപ്പോൾ ആരോഗ്യപ്രവർത്തകർ. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്ന് ഇവര്‍ വന്നിറങ്ങിയ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ അടക്കം പരിശോധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button