![AIR INDIA EXPRESS](/wp-content/uploads/2020/02/AIR-INDIA-EXPRESS.jpg)
ദോഹ: ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ തൽക്കാലത്തേക്ക് റദ്ദാക്കിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കോവിഡ്-19 പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനം. ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയത്. മാർച്ച് 12 മുതൽ 31 വരെ എയർ ഇന്ത്യ എക്സ്പ്രസിൽ ബുക്ക് ചെയ്തിരിക്കുന്ന യാത്രക്കാർക്ക് സൗജന്യമായി ബുക്കിങ് മറ്റൊരു ദിവസത്തേക്കു മാറ്റാൻ സൗകര്യമൊരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Post Your Comments