Latest NewsNewsIndia
Trending

കാശ്മീർ താഴ്വരയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി കാശ്മീരി ജനതയുടെ ഹൃദയം കവർന്ന കേന്ദ്രവിദേശകാര്യമന്ത്രി! ശ്രീ ജയശങ്കർ ജനമനസ്സുകൾ കീഴടക്കുന്നത് ഇങ്ങനെ .

കേന്ദ്രമന്ത്രിമാരുടെ ഇത്തരം ഇടപെടലുകൾ തങ്ങൾക്ക് വലിയ തോതിലുള്ള ആത്മധൈര്യം പകരുന്നുവെന്നാണ് ഇറാനിൽ കുടുങ്ങിയ ഒരു വിദ്യാർഥിയുടെ അമ്മ പറഞ്ഞത് .

ശ്രീനഗർ :കാശ്മീർ താഴ്വരയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി കാശ്മീരി ജനതയുടെ ഹൃദയം കവർന്നിരിക്കുകയാണ് വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ. തിങ്കളാഴ്ച രാവിലെയായിരുന്നു വിദേശകാര്യമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം . ഇറാനിൽ അകപ്പെട്ട വിദ്യാർഥികളുടെയും തീർഥാടകസംഘത്തിലേയും ബന്ധുക്കളെ സന്ദർശിച്ച മന്ത്രി അവർക്ക് എല്ലാവിധത്തിലുമുള്ള  സുരക്ഷ ഒരുക്കുമെന്നും അവരെ ഇന്ത്യയിൽ എത്രയും വേഗം തിരിച്ചെത്തിക്കാനുള്ള സത്വരനടപടികൾ കൈക്കൊള്ളുമെന്നും ഉറപ്പ് നല്കി .ദാൽ തടാകത്തിന്റെ തീരത്തുള്ള കശ്മീർ ഇന്റർനാഷണൽ കൺവെൻഷൻ കോംപ്ലക്‌സിലാണ്  ശ്രീ . ജയ്ശങ്കർ ഇറാനിൽ കൂടുങ്ങിയവരുടെ ബന്ധുക്കളെ കണ്ടത്.

ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരിൽ ഏറിയ പങ്കും കാശ്മീരിൽ നിന്നുള്ള വിദ്യാർഥികളും ഇറാനിലെ ഖോം തീർത്ഥാടനകേന്ദ്രത്തിൽ പോയവരുമാണ് . ഇറാനിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചയക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കേന്ദ്രമന്ത്രി ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.എന്നിരുന്നാലും ബന്ധുക്കളെ നേരിൽ സന്ദർശിച്ചു ഉറപ്പ് കൊടുക്കുക വഴി കേന്ദ്രമന്ത്രി അവർക്ക് നല്കിയ സമാശ്വാസം വളരെ വലുതാണെന്ന് കൺവെൻഷൻ സെന്ററിൽ കേന്ദ്രമന്ത്രിയെ കണ്ട കാശ്മീരി യുവാവ് വർത്താമാധ്യമങ്ങളോട് പറഞ്ഞു . ഇത്രയും തിരക്കിനിടയിലും ഞങ്ങളെ കണ്ടു സമാശ്വാസിപ്പിക്കാനും ഉറപ്പ് നല്കാനും തയ്യാറായ ആ നല്ല മനസ്സിനെ നമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു . കേന്ദ്രമന്ത്രിമാരുടെ ഇത്തരം ഇടപെടലുകൾ തങ്ങൾക്ക് വലിയ തോതിലുള്ള ആത്മധൈര്യം പകരുന്നുവെന്നാണ് ഇറാനിൽ കുടുങ്ങിയ ഒരു വിദ്യാർഥിയുടെ അമ്മ പറഞ്ഞത് .

സന്ദർശനത്തിന് ശേഷം ശ്രീ . ജയശങ്കർ ഇങ്ങനെ ട്വീറ്റ് ചെയ്തു .

ഇറാനിലെ ഇന്ത്യൻ തീർഥാടകരെ തിരിച്ചയക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. സ്ക്രീനിംഗ് പ്രക്രിയ ആരംഭിച്ചു, ഇറാൻ അധികൃതരുമായി ഫോളോ അപ്പ് ക്രമീകരണങ്ങൾ ചർച്ചചെയ്യുന്നുണ്ട് . എംബസി ടീം  ഇപ്പോൾ ഇതിനാണ് മുൻ‌ഗണന.നല്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button