റിയാദ് : സൗദി അറേബ്യയിൽ രണ്ട് സ്ത്രീകളിൽ കോവിഡ് 19(കൊറോണ വൈറസ്)ബാധ സ്ഥിരീകരിച്ചു രണ്ടുപേരും സൗദി സ്വദേശിനികളാണ്. ഇതോടെ സൗദിയില്‍ രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി. ഒരാൾ ഇറാനിലും മറ്റേയാൾ ഇറാഖിലും പോയി സൗദിയിൽ തിരിച്ചെത്തിയവരാണ്. എന്നാൽ ഇക്കാര്യം തുടക്കത്തിൽ മറച്ചുവെച്ചെന്നും സംശയം തോന്നി സ്രവപരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Also read : പത്തനംതിട്ടയില്‍ കൊറോണ കൂടുതല്‍ പേരിലേക്ക് പകരാന്‍ കാരണമായത് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം അവഗണിച്ചത്
വ്യാഴാഴ്ച വരെ അഞ്ചു പേര്‍ക്കാണ് സൗദിയിൽ കൊവിഡ് 19 ബാധ സ്ഥിരീകരിച്ചത്. ഇതിൽ നാലു പേരും ഇറാനില്‍ നിന്നെത്തിയവരാണ്. അഞ്ചാമത് ബാധിച്ച യുവതിക്ക് ഭര്‍ത്താവില്‍ നിന്നാണ് കൊവിഡ് 19 ബാധിച്ചത്. ശനിയാഴ്ച രണ്ട് പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ എണ്ണം ഏഴാവുകയും ചെയ്തു. രോഗികളിൽ മൂന്നുപേരും സ്ത്രീകളാണ്. പുതുതായി രോഗം സ്ഥിരീകരിച്ച സ്ത്രീകളിൽ ഒരാള്‍ ഇറാനില്‍ നിന്നും ബഹ്റൈന്‍ വഴിയും മറ്റേയാൾ ഇറാഖിലെ നജഫിൽ പോയ ശേഷം തിരിച്ച് യുഎഇ വഴിയുമാണ് സൗദിയിൽ മടങ്ങി എത്തിയത്.
Post Your Comments