സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്റെ വിലക്കിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് താരം മുഹമ്മദ് റാഫി. എസ് എഫ് എ വിലക്കിയത് കൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. തനിക്ക് ഫുട്‌ബോള്‍ കളിക്കാന്‍ അറിയാം അത് എവിടെയായാലും കളിക്കും എന്നും താന്‍ സെവന്‍സ് കളിച്ച് തന്നെയാണ് ഇതുവരെ എത്തിയത്. ഒരു പ്രത്യേക ടൂര്‍ണമെന്റില്‍ മാത്രം കളിക്കാം ബാക്കി കളിക്കരുത് എന്നൊന്നും സംഘടനകള്‍ക്ക് പറയാന്‍ അവകാശമില്ല എന്നും റാഫി പറഞ്ഞു.
എസ് എഫ് എയുടെ വിലക്ക് വളരെ മോശം തീരുമാനം ആണ് എന്ന് റാഫി പറഞ്ഞു. എസ് എഫ് എ വിലക്കിയത് കൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും കണ്ണൂരും കാസര്‍ഗോഡും മാത്രമുള്ള സെവന്‍സില്‍ കളിച്ചുകൊള്ളാം എന്നും ഫുട്‌ബോളിനെ വളര്‍ത്താന്‍ ആണ് സംഘടനകള്‍ ശ്രമിക്കേണ്ടതെന്നും റാഫി പറഞ്ഞു.
കഴിഞ്ഞ ദിവസം റാഫിയെ ഉള്‍പ്പെടെ ആറ് പ്രമുഖ താരങ്ങളെ അഖിലേന്ത്യാ സെവന്‍സ് കളിക്കുന്നതില്‍ നിന്ന് എസ് എഫ് എ വിലക്കിയിരുന്നു. മറ്റൊരു സെവന്‍സ് സംഘടനയായ എം എഫ് എ നടത്തുന്ന മത്സരങ്ങളില്‍ കളിച്ചതിനായിരുന്നു മുഹമ്മദ് റാഫി, സി കെ വിനീത്, രാഹുല്‍ കെപി, ഷിബിന്‍ രാജ്, അബ്ദുല്‍ ഹക്കു, ആസിഫ് കൊട്ടയില്‍ തുടങ്ങിയ താരങ്ങളെ എസ് എഫ് എ വിലക്കിയത്.
Post Your Comments