ഗാസിയാബാദ്: രാജ്യത്ത് കൂടുതല്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന മാസ്‌കുകളുടെ കഴുത്തറപ്പൻ കച്ചവടം. മാസ്‌കുകള്‍ അമിത വിലയ്ക്ക് വില്‍പന നടത്തിയ അഞ്ച് മെഡിക്കല്‍ സ്റ്റോറുകളുടെ ലൈസന്‍സ് റദ്ദാക്കി.
മാസ്‌കുകള്‍ പൂഴ്ത്തിവയ്ക്കുന്നുവെന്നും അമിത വില ഈടാക്കുന്നുവെന്നും നിരവധി പരാതികള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന നത്തിയത്. ഉത്തര്‍പ്രപദേശിലെ ഗാസിയാബാദില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും അസിസ്റ്റന്റ് കലക്ടറും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ അധിക വിലയ്ക്ക് ഫെയ്‌സ് മാസ്‌കുകള്‍ വില്‍ക്കുന്നു എന്ന് കണ്ടെത്തിയ സ്റ്റോറുകളുടെ ലൈസന്‍സാണ് റദ്ദാക്കിയത്.
നേരത്തെ, മാസ്‌കുകള്‍ പൂഴ്ത്തിവയ്ക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മൂന്നുതരം മാസ്‌കുകളാണ് വിപണിയിലുള്ളത്. ട്രിപ്പിള്‍ ലെയര്‍ ട്രിപ്പിള്‍ ലെയര്‍, എന്‍95 എന്നിവയാണ് വിപണിയിലുള്ളത്.
അതേസമയം, പത്തനംതിട്ടയിൽ കൊവിഡ് 19 ബാധിച്ചവരുടെ ബന്ധുക്കളെ കണ്ടെത്തി. ഇറ്റലിയില്‍ നിന്നുമെത്തിയ മൂന്നംഗ കുടുംബത്തെ സ്വീകരിക്കാൻ വിമാനത്താവളത്തില്‍ പോയവരെയാണ് കണ്ടെത്തിയത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ വിശദമായി പരിശോധിക്കും. രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റാനാണ് തീരുമാനം. രോഗ ബാധിതരുമായി ബന്ധപ്പെട്ട് പത്തനംതിട്ടയില്‍ 3000 പേര്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. പത്തനംതിട്ട റാന്നി ഐത്തല സ്വദേശികളായ അഞ്ച് പേര്‍ക്കാണ് വൈറസ് രോഗ ബാധ സ്ഥിരീകരിച്ചത്. ഫെബ്രുവരി 29 നാണ് കുടുംബം ഇറ്റലിയില്‍ നിന്ന് എത്തിയത്.
Post Your Comments