Latest NewsKeralaNews

നവജാത ശിശുവിനെ കൊന്ന് കുഴിച്ച് മൂടിയെന്ന സംശയം ; പള്ളി ശ്മശാനത്തിലെ കുഴി മാന്തിയപ്പോള്‍ കണ്ടത്

കൊച്ചി: നവജാത ശിശുവിനെ കൊന്ന് കുഴിച്ച് മൂടിയെന്ന സംശയത്തെ തുടര്‍ന്ന് പള്ളി ശ്മശാനത്തിലെ കുഴി മാന്തിയപ്പോള്‍ കണ്ടത് തുണിയില്‍ പൊതിഞ്ഞ വെള്ളരിക്ക. അമ്മയുടെ ഖബറില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയ നാട്ടുകാരന് തോന്നിയ സംശയമാണ് ഒരു നാടിനെ രണ്ട് ദിവസം പരിഭ്രാന്തിയില്‍ നിര്‍ത്തിയത്. കോതമംഗലം കുരിമ്പിനാംപാറ ജുമാമസ്ജിദിന്റെ ഖബര്‍സ്ഥാനിലായിരുന്നു നാടകീയ സംഭവങ്ങള്‍.

നവജാത ശിശുവിനെ അടക്കം ചെയ്തതിന് സമാനമായ നിലയിലായിരുന്നു പള്ളി ശ്മശാനത്തില്‍ മണ്ണ് കൂട്ടിയിട്ടിരുന്നത്. സംഭവം കമ്മിറ്റിയിലും പൊലീസിലും അറിയിച്ചു. സംഭവമറിഞ്ഞ് നാട്ടുകാര്‍ മുഴുവന്‍ ഓടിയെത്തി. ഒടുവില്‍ ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ കുഴി തുറന്ന് സാധനം പുറത്തെടുത്തു. അപ്പോളാണ് വെള്ളത്തുണിയില്‍ പൊതിഞ്ഞ ചീഞ്ഞ വെള്ളരിക്ക.

അറബി അക്ഷരത്തില്‍ ചിലതെല്ലാം വെള്ളരിക്കയില്‍ കുറിച്ചിട്ടിട്ടുണ്ട്. കൂടോത്രക്കാരുടെ വേലയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇത് ചെയ്തയാളെ പിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button