കോഴിക്കോട്: കേരള പ്രീമിയർ ലീഗിൽ കന്നി കിരീടം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. വീറും വാശിയും നിറഞ്ഞ കലാശപ്പോര് സമനിലയിൽ അവസാനിച്ചപ്പോൾ പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ്, ഗോകുലം കേരളയെ തകർത്ത് കിരീടം അണിയുകയായിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും മൂന്ന് ഗോളുകൾ വീതമാണ് നേടിയത്.
? Kerala Premier League 2019-20 ?
? CHAMPIONS ?@KeralaBlasters ?#KPL #KBFC #GKFC pic.twitter.com/760ivI1c93— Kerala Football Association (@keralafa) March 7, 2020
CHAMPIONS OF KERALA! ?
A thrilling finale comes to an end after a relentless fight from our boys! ?#YennumYellow #KeralaBlasters pic.twitter.com/WDT8rBDiaM
— Kerala Blasters FC (@KeralaBlasters) March 7, 2020
പെനാൽട്ടി ഷൂട്ടൗട്ടില്‍ ഇരുടീമും അഞ്ചിൽ അഞ്ചു ഗോളുകൾ നേടി ഒപ്പത്തിനൊപ്പമെത്തി. ശേഷം ആറാം ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യത്തിലെത്തിയപ്പോൾ ഗോകുലത്തിന്റെ പിഴവ് ബ്ലാസ്‌റ്റേഴ്‌സിനെ വിജയത്തിലെത്തിക്കുകയായിരുന്നു.ഗോകുലത്തിന് മൂന്ന് മഞ്ഞ കാർഡുകൾ കിട്ടി.
Post Your Comments