തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധിച്ചതിന്റെ പശ്ചാത്തലത്തിൽ 12 രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് അറിയിപ്പ്. നേരത്തേ, ചൈന, ഹോങ്കോംഗ്, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാരെ വകുപ്പ് പരിശോധിച്ചിരുന്നു. ഇപ്പോൾ ഇറ്റലിയും ഇറാനും കൂടെ ഈ പട്ടികയിൽ ചേർത്തിട്ടുണ്ട്. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.
Read also: കോവിഡ് 19: ലോകാരോഗ്യ സംഘടനക്ക് വൻ തുക വാഗ്ദാനം ചെയ്‌ത് ചൈന
റിപ്പബ്ലിക് ഓഫ് കൊറിയ, ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍നിന്നു വരുന്നവരോ 2020 ഫെബ്രുവരി 10 മുതല്‍ അത്തരം യാത്രാ ചരിത്രമുള്ളവരോ ഇന്ത്യയിലെത്തുമ്പോള്‍ 28 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയും പൊതു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് കര്‍ശനമായും ഒഴിവാക്കുകയും വേണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ എയര്‍പോര്‍ട്ടുകള്‍, സീ പോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കി. എയര്‍പോര്‍ട്ട്, സീ പോര്‍ട്ട് ഹെല്‍ത്ത് ഓഫിസര്‍മാരെയാണ് സ്‌ക്രീനിങ്ങിനു നിയോഗിച്ചിരിക്കുന്നത്.
Post Your Comments