ന്യൂഡല്‍ഹി•കൊറോണ വൈറസ് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പോസ്റ്റ് ചെയ്തതിന് അരുണാചൽ പ്രദേശിലെ ഈസ്റ്റ് സിയാങ് ജില്ലയില്‍ ഒരാള്‍ക്കെതിരെ പോലീസ് കേസെടുത്തു. വെള്ളിയാഴ്ച ജില്ലാ മെഡിക്കൽ ഓഫീസർ കലിംഗ് ഡായ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുബു കെന സെറിംഗിനെതിരെ പാസിഗട്ട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.
കൊറോണ വൈറസ് പാസിഗാട്ടിലെത്തിയതായും രണ്ട് രോഗികളെ അസമിലെ ദിബ്രുഗഡിലേക്ക് റഫർ ചെയ്തതായും സിറിംഗ് ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നു.
ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ഡിസംബറിൽ ചൈനയിൽ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വൈറസ് 97 രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും 1,02,180 പേരെ ബാധിക്കുകയും ചെയ്തുവെന്ന് ജോൺസ് ഹോപ്കിൻസ് കൊറോണ വൈറസ് ട്രാക്കർ പറയുന്നു. വൈറസ് ബാധിച്ച് ഇതുവരെ 3,500 ൽ അധികം ആളുകൾ മരിച്ചു.
Post Your Comments