പത്തനംതിട്ട: പത്തനംതിട്ടയിൽ കൊവിഡ് 19 ബാധിച്ചവരുടെ ബന്ധുക്കളെ കണ്ടെത്തി. ഇറ്റലിയില്‍ നിന്നുമെത്തിയ മൂന്നംഗ കുടുംബത്തെ സ്വീകരിക്കാൻ വിമാനത്താവളത്തില്‍ പോയവരെയാണ് കണ്ടെത്തിയത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ വിശദമായി പരിശോധിക്കും. രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റാനാണ് തീരുമാനം. രോഗ ബാധിതരുമായി ബന്ധപ്പെട്ട് പത്തനംതിട്ടയില്‍ 3000 പേര്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. പത്തനംതിട്ട റാന്നി ഐത്തല സ്വദേശികളായ അഞ്ച് പേര്‍ക്കാണ് വൈറസ് രോഗ ബാധ സ്ഥിരീകരിച്ചത്. ഫെബ്രുവരി 29 നാണ് കുടുംബം ഇറ്റലിയില്‍ നിന്ന് എത്തിയത്.
Post Your Comments