പത്തനംതിട്ട: ജില്ലയില്‍ കൊറോണ ബാധിതരുമായി ബന്ധപ്പെട്ട 150 പേരെ തിരിച്ചറിഞ്ഞതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇതില്‍ 58 പേര്‍ രോഗികളുമായി അടുത്ത് ഇടപഴകിയവരാണ്. കൂടുതല്‍ പേരെ ഇനിയും കണ്ടെത്താനുണ്ട്. വിവരം അറിയാവുന്നവര്‍ തുറന്നുപറയണമെന്നും കല്യാണം ഉൾപ്പെടെയുള്ളവ ഒഴിവാക്കണമെന്നും മന്ത്രി അറിയിച്ചു.
അതേസമയം രോഗവ്യാപനം തടയാന്‍ 3000 പേരെയെങ്കിലും നിരീക്ഷണത്തില്‍ വെക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ. 29ന് രാവിലെ 8.20ന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ കുടുംബത്തെ ഈമാസം ആറിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഈ കാലയളവില്‍ പല സ്ഥലങ്ങളും ഇവര്‍ സന്ദര്‍ശിച്ചു. പുനലൂര്‍, കോന്നി, തട്ട എന്നിവിടങ്ങളിലൊക്കെ ഇവര്‍ പോയതായാണ് വിവരം.
Post Your Comments