കോഴിക്കോട് : ലോക്‌സഭയിലെ കോണ്‍ഗ്രസ് എംപിമാരെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതികരണവുമായി കെ. മുരളീധരന്‍ മുരളീധരൻ. എംപിമാരുടെ സസ്‌പെന്‍ഷന്‍ തുടര്‍ന്നാല്‍ കേന്ദ്രമന്ത്രിമാരെ കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് കെ മുരളീധരൻ. കോഴിക്കോട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുരളീധരന്റെ പ്രസ്താവന. അതോടൊപ്പം തന്നെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ചാനല്‍ വിലക്കില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രസ്താവനയെയും മുരളീധരൻ വിമർശിച്ചു.
. ചാനലുകള്‍ക്ക് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയില്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് വി. മുരളീധരന്‍ കാണിക്കുന്നത്. ജനരോഷം ഭയന്നാണ് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണ്ണിനും ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ കേന്ദ്രം തയ്യാറായത്. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി പറയുന്നതല്ല കേരളത്തില്‍ നിന്നുള്ള വി. മുരളീധരന്‍ പറയുന്നതെന്നും . എന്തും പറയാമെന്ന് വി.മുരളീധരന്‍ കരുതരുതെന്നും കെ മുരളീധരൻ വ്യക്തമാക്കി.
Post Your Comments