ലഖ്നൗ: രാംലാല വിഗ്രഹം മാറ്റി പ്രതിഷ്ഠിക്കുന്ന തീയതി തീരുമാനിച്ചു. മാര്‍ച്ച് 24നാണ് രാംലാല വിഗ്രഹം മാറ്റി പ്രതിഷ്ഠി ക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്റായ് പറഞ്ഞു. അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായാണ് രാംലാല വിഗ്രഹം മാറ്റി പ്രതിഷ്ഠിക്കുന്നത്
വേദമന്ത്രജപങ്ങളോടെ പ്രത്യേക പൂജകള്‍ക്ക് ശേഷം ഘോഷയാത്രയോടെയാണ് രാംലാല വിഗ്രഹം മാറ്റുക. 200 മീറ്റര്‍ മാറി പ്രതിഷ്ഠിക്കാനായി പ്രത്യേകം തറയുടെ പണി പുരോഗമിക്കുകയാണ്. നേരത്തേ തന്നെ തയ്യാറാക്കി വച്ചിരിക്കുന്ന പ്രത്യേക മേല്‍ക്കൂരയും സ്ഥാപിക്കു മെന്നും ചമ്പത് റായി പറഞ്ഞു. ഫെബ്രുവരി 19-ാം തിയതിയാണ് ട്രസ്റ്റ് പ്രഖ്യാപനം നടന്നത്. ക്ഷേത്രനിര്‍മ്മാണം പൂര്‍ണ്ണമായും ശ്രദ്ധിക്കുന്നത് ഇതേ ട്രസ്റ്റാണ്. ട്രസ്റ്റിന്റെ അടുത്ത യോഗം ഏപ്രില്‍ 4ന് നടക്കും.
Post Your Comments