UAELatest NewsNewsGulf

പര്‍ദ ധരിച്ച് ജോലി സ്ഥലത്തെത്തി 46 ലക്ഷം കവര്‍ന്നു : പ്രവാസി യുവാവ് അറസ്റ്റില്‍

ദുബായ് : പര്‍ദ ധരിച്ചെത്തി ജോലിസ്ഥലത്ത് എത്തി 46 ലക്ഷം രൂപ കവര്‍ന്നു. ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്നാണ് 46 ലക്ഷത്തിലേറെ രൂപ(1,46,000 ദിര്‍ഹവും 22,000 യുഎസ് ഡോളറും കവര്‍ച്ച ചെയ്തത്. കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഏഷ്യക്കാരനെ നാലു മണിക്കൂറിനുള്ളില്‍ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. കവര്‍ച്ച ചെയ്ത പണം പൊലീസ് കണ്ടെടുക്കുകയും കമ്പനിക്ക് തിരിച്ച് നല്‍കുകയും ചെയ്തു. സ്വദേശി വനിതയെന്നു തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയായിരുന്നു പ്രതി മുഖം മറയ്ക്കുന്ന രീതിയില്‍ വസ്ത്രം ധരിച്ചതെന്ന് നായിഫ് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രി.താരിഖ് തെഹ് ലക് പറഞ്ഞു.

കമ്പനിയില്‍ കവര്‍ച്ച നടന്നതായി പൊലീസിന് വിവരം ലഭിച്ചെങ്കിലും പ്രതി യാതൊരു തെളിവും ബാക്കി വച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് പൊലീസ് പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചു. കമ്പനിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പര്‍ദ ധരിച്ച സ്ത്രീയെ കണ്ടു. ഇവരായിരിക്കാം കവര്‍ച്ച ചെയ്തതെന്ന് സംശയിച്ച പൊലീസ് തുടരന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു.

നാപ് കിന്‍ ഉപയോഗിച്ചായിരുന്നു പ്രതി പണം സൂക്ഷിച്ചിരുന്ന മേശവലിപ്പ് തുറന്നത്. എന്നാല്‍ വിരലടയാളം പതിയാതിരിക്കാന്‍ ഏറെ ശ്രദ്ധിക്കുകയും ചെയ്തു. വളരെ കഷ്ടപ്പെട്ടായിരുന്നില്ല സ്ത്രീ ഓഫീസിനകത്തേയ്ക്ക് പ്രവേശിച്ചത് എന്നതാണ് പൊലീസിനെ അന്വേഷണം ജീവനക്കാര്‍ കേന്ദ്രീകരിച്ചാക്കാന്‍ പ്രേരിപ്പിച്ചത്. തുടര്‍ന്നു ജീവനക്കാരെയെല്ലാം ചോദ്യം ചെയ്തു. കൂട്ടത്തില്‍ ഒരാളുടെ ശരീരഭാഷയില്‍ സംശയം തോന്നുകയും വിശദമായി ചോദ്യം ചെയ്യുകയുമായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതോടെ അറസ്റ്റും നടന്നു. കവര്‍ച്ച ചെയ്ത പണം പ്രതിയില്‍ നിന്നുു കണ്ടെടുത്തു കമ്പനിയുടമയെ പൊലീസ് തിരിച്ചേല്‍പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button