
ഡൽഹി : വനിതാദിനത്തിൽ ചാമ്പ്യമാരാകാൻ കഴിഞ്ഞില്ലെങ്കിലും ഇന്ത്യയിലെ സ്ത്രീകൾക്ക് അഭിമാനാർഹമായ ദിവസം നല്കാൻ കഴിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് വനിതാ ടീമിനെ പ്രശംസ കൊണ്ട് മൂടിയിരിക്കുകയാണ് ആഭ്യന്തരമന്ത്രി അമിത് ഷാ. ഇത്രയും വലിയൊരു ടൂർണമെന്റിൽ പ്രതിയോഗികൾക്ക് വെല്ലുവിളി ഉയർത്തി ഫൈനൽ വരെയെത്തിയ ടീം ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് പ്രചോദനമാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു . ചാമ്പ്യന്മാരുടെ പിറവിക്ക് പുറകിൽ വിജയം മാത്രമല്ല പരാജയങ്ങളും തുല്യ പങ്കു വഹിക്കുന്നുണ്ടെന്ന് ട്വീറ്റ് ചെയ്യുക വഴി ടീമിന് ആത്മവിശ്വാസം നല്കുകയാണ് അദ്ദേഹം ചെയ്തത്
Post Your Comments