ന്യൂഡല്‍ഹി: പ്രധാന മന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് സ്വന്തമാക്കാൻ സ്ത്രീകൾ ഒരുങ്ങി. നാളെ നാരീശക്തി പുരസ്‌ക്കാര ജേതാക്കളുമായി നരേന്ദ്ര മോദി ആശയ വിനിമയം നടത്തുന്നത് ഉറ്റുനോക്കുകയാണ് ലോകം. പുരസ്‌ക്കാര ജേതാക്കളുമായുള്ള ആശയ വിനിമയത്തിന് ശേഷം നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ശ്രദ്ധേയമായ നേട്ടം കൈവരിച്ച സ്ത്രീകള്‍ക്ക് കൈമാറുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് സ്ത്രീകള്‍ക്ക് വിട്ടു നല്‍കുമെന്ന് നരേന്ദ്ര മോദി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
നാരീശക്തി ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ നേട്ടം കൈവരിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമാണ് നാരീശക്തി പുരസ്‌ക്കാരം സമ്മാനിക്കുന്നത്. മാര്‍ച്ച് 8 ന് രാവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാരീശക്തി പുരസ്‌ക്കാരം വിതരണം ചെയ്തതിന് ശേഷമായിരിക്കും ജേതാക്കളുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച്ച.
ALSO READ: അന്താരാഷ്ട്ര വനിതാ ദിനം; സ്ത്രീകള്‍ക്ക് നാളെ ഈ സ്ഥലങ്ങളിലെല്ലാം സൗജന്യ പ്രവേശനം
2020 വനിതാദിനത്തില്‍ ജീവിതത്തിലൂടെയും പ്രവൃത്തിയിലൂടെയും തങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന സ്ത്രീകള്‍ക്ക് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നല്‍കുമെന്നും ദശലക്ഷക്കണക്കിന് ആളുകളില്‍ പ്രചോദനം ജ്വലിപ്പിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു.
Post Your Comments