ദില്ലി: ലോകത്താകമാനം പടര്‍ന്നുപിടിച്ചുക്കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ നശിപ്പിക്കാന്‍ ഗോമൂത്രത്തിലൂടെയും പുരാതന ഹിന്ദുമത ആചാരപ്രകാരമുള്ള യജ്ഞത്തിലൂടെയും കഴിയുമെന്ന അവകാശവാദവുമായി ബിജെപി എംഎല്‍എ. ഉത്തരാഖണ്ഡിലെ ലക്‌സറില്‍നിന്നുള്ള നിയമസഭാംഗമായ സഞ്ജയ് ഗുപ്തയാണ് വിചിത്രമായ വാദവുമായി രംഗത്തെത്തിയത്. സംസ്ഥാനത്ത് വൈറസ് പടരാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ സഭയെ അറിയിച്ചതിന് പിന്നാലെയായിരുന്നു ഗുപ്തയുടെ പ്രസ്താവന.
ഹിന്ദുമതത്തിലെ പുരാതന വേദ ആചാരങ്ങള്‍ ഉപയോഗിച്ച് യജ്ഞം നടത്തുന്നത് മാരകമായ കൊറോണ വൈറസിനെ വായുവില്‍നിന്ന് തുടച്ചുനീക്കാന്‍ സഹായിക്കും. ചാണകം ഉപയോഗിച്ച് നിലം മെഴുകുന്നതും കൊറോണ വൈറസിനെ നശിപ്പിക്കാന്‍ സഹായിക്കും. പണ്ടുള്ളവര്‍ ചാണകം ഉപയോഗിച്ചായിരുന്നു നിലംമെഴുകിയിരുന്നത്. ചാണകം ഒരു അണുനാശിനി ആണെന്ന് തെളിയിക്കപ്പെട്ടതാണ്. എന്നാല്‍ ഇന്ന് ജനങ്ങള്‍ അത് മറന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വീണ്ടും ചാണകം ഉപയോഗിച്ച് നിലമെഴുകുന്നത് വൈറസ് വീടുകളില്‍ പ്രവേശിക്കുന്നത് തടയും. ചാണകത്തിനും ഗോമൂത്രത്തിനും ആന്റി വൈറസ് ഗുണങ്ങളുള്ളതിനാല്‍ കൊറോണ ബാധിക്കുന്നത് തടയാന്‍ സഹായിക്കും. അതിനാല്‍ ആളുകള്‍ ഗോമൂത്രം കുടിക്കുകയും വേണമെന്നും സഞ്ജയ് കൂട്ടിച്ചേര്‍ത്തു.
Post Your Comments