Latest NewsKeralaNews

വനിതാദിനത്തില്‍ സര്‍ക്കാരിന്റെ സമ്മാനം; സ്വകാര്യ സ്‌കൂള്‍ ജീവനക്കാര്‍ക്കും ഇനി മുതല്‍ പ്രസവാവധി, അന്തിമ വിജ്ഞാപനം പുറത്തിറക്കി

തിരുവനന്തപുരം: വനിതാദിനത്തില്‍ സര്‍ക്കാരിന്റെ സമ്മാനം. സ്വകാര്യ സ്‌കൂള്‍ ജീവനക്കാര്‍ക്കും ഇനി മുതല്‍ പ്രസവാവധി ലഭിക്കും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറത്തിറക്കി. ഇത് പ്രകാരം ആറ് മാസത്തെ ശമ്പളത്തോട് കൂടിയാണ് അവധി ലഭിക്കുക.

സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ ഉള്‍പ്പടെ ഉള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കും. ഇതു സംബന്ധിച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. 2019 ഓഗസ്റ്റ് 29 ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗമാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം തേടാന്‍ തീരുമാനിച്ചത്. രാജ്യത്ത് ആദ്യമായാണ് മറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയില്‍ അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്.

മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്ന ജീവനക്കാര്‍ക്ക് 26 ആഴ്ച (ആറു മാസം) ശമ്പളത്തോടെയുള്ള അവധിയാണ് അനുവദിക്കുന്നത്. കൂടാതെ ചികിത്സാ ആവശ്യങ്ങള്‍ക്കായി തൊഴിലുടമ 3500 രൂപ അനുവദിക്കുകയും ചെയ്യും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button