ദില്ലി: വടക്കുകിഴക്കന്‍ ദില്ലിയിലെ അക്രമസംഭവങ്ങളില്‍ പാകിസ്താന്റെ പങ്കിന് തെളിവുണ്ടെന്ന് സര്‍ക്കാര്‍. 2002ലെ ഗുജറാത്ത് കലാപ കാലത്തിന് സമാനമായി ദില്ലിയിലെ അക്രമസംഭവങ്ങളിലും പാകിസ്താന് പങ്കുണ്ടെന്നാണ് സൂചനകളാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്നത്. ഇന്ത്യയിലെ സിഎഎ വിരുദ്ധ സമരവുമായി പാകിസ്താനിലെ ഭീകര സംഘടനകള്‍ക്ക് ബന്ധമുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാജ്യത്തെ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ വടക്കേ ഇന്ത്യയിലെ മുസ്ലിം യുവാക്കളെ ഭീകരവാദ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനായി ഉപയോഗിക്കാനാണ് ഇവര്‍ക്ക് ലഭിച്ച നിര്‍ദേശം. വീഡിയോകളിലുടേയും പ്രസംഗങ്ങളിലൂടെയും ഇവരെ മോദി സര്‍ക്കാരിനെതിരെ തിരിക്കാനും ശ്രമങ്ങളാണ് നടക്കുന്നതെന്നും രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേ തന്ത്രങ്ങളാണ് 2002 ലെ ഗുജറാത്ത് കലാപ കാലത്തും നടന്നിട്ടുള്ളതെന്നും ഏജന്‍സികള്‍ ചൂണ്ടിക്കാണിക്കുന്നു.
ദില്ലിയിലെ അക്രമ സംഭവങ്ങള്‍ 2002 ലെ ഗുജറാത്തിലെ അക്രമസംഭവങ്ങള്‍ക്ക് തുല്യമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളും ഇതിന് പിന്നിലുണ്ടെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ പേരില്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ കൂട്ടത്തില്‍ മുന്‍പന്തിയിലുള്ളത് പാക് രഹസ്യാന്വേഷണ ഏജന്‍സിയാണ്. രാജ്യത്ത് എന്‍ഡിഎ സര്‍ക്കാരിന് മുസ്ലിം കൊലപാതകങ്ങള്‍ നടക്കുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് യുഎന്നിന് മുമ്പാകെ നടക്കുന്നത്. ഇന്ത്യ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് എതിരായാണ് പ്രവര്‍ത്തിക്കുന്നതെന്ന സന്ദേശം ഐക്യരാഷ്ട്രസഭയ്ക്ക് മുമ്പിലെത്തിക്കാനുള്ള ഒരു അവസരവും പാകിസ്താന് പാഴാക്കാറില്ല.
പാകിസ്താനില്‍ നിന്ന് ഇന്ത്യയിലെത്തിയ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യ പൗരത്വം നല്കാന് ഉറച്ചതോടെയാണ് പൗരത്വ നിയമത്തിന്റെ പേരില്‍ ഇന്ത്യയ്ക്കെതിരായ വിമര്‍ശനങ്ങള്‍ ഇമ്രാന് ഖാന് ഒഴിവാക്കുന്നത്. ദില്ലിയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും അക്രമങ്ങള്‍ തടയുന്നതിനും മുസ്ലിങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും വേണ്ടി ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കമ്മീഷണറോട് ഇടപെടാനാണ് പാക് സ്ഥിരാംഗം യുഎന്നില്‍ മുന്നോട്ടുവെച്ച ആവശ്യം. ഫാസിത്തോടും വര്‍ഗീയ വാദത്തോടും ഇന്ത്യയ്ക്കുള്ള ചായ് വിലും യുഎന്നില പാക് സ്ഥിരാരം മുന്നറിയിപ്പ് നല്‍കിയിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് ദില്ലിയില്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം വ്യാപക അക്രമസംഭവങ്ങള്‍ക്ക് വഴിയൊരുക്കുന്നത്.
Post Your Comments