ലോകത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു. 85 രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം ആളുകള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം മരണം 3461 ആയി. ഇതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ലോകാരോഗ്യസംഘടന രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുനല്‍കി. ചൈനയില്‍ വെള്ളിയാഴ്ച 143 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആഗോളതലത്തില്‍ 3,400 ല്‍ അധികം ആളുകള്‍ മരണപ്പെടുകയും ചെയതിട്ടുണ്ട്. കൊറോണ വൈറസ് അമേരിക്കയിലുടനീളം വ്യാപിച്ചു, സാന്‍ ഫ്രാന്‍സിസ്കോയിലും രോഗ ബാധ സ്ഥിതീകരിച്ചിട്ടുണ്ട്. കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയില്‍ മൂവായിരത്തിലധികം പേര് മരിച്ചു. ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ സ്ഥിതി ശാന്തമായിത്തുടങ്ങുന്നുവെന്നും പുതിയ കേസുകളൊന്നും റിപ്പോര്‍ട്ടുചെയ്തിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.
ഇറ്റലിയിലും ഇറാനിലും വൈറസ് അനിയന്ത്രിതമാംവിധം പടരുകയാണ്. ഇറ്റലിയില്‍ മരണം 197 ആയി. വ്യാഴാഴ്ച 41 പേര്‍മരിച്ചു. രാജ്യത്തെ 22 മേഖലകളിലും വൈറസ് റിപ്പോര്‍ട്ടുചെയ്തതായി ഇറ്റാലിയന്സര്ക്കാര് അറിയിച്ചു. 3858 പേരില്‍ വൈറസ് റിപ്പോര്‍ട്ടുചെയ്തതില്‍ 414 പേര് സുഖംപ്രാപിച്ചു. ഇറാനില്‍ മരണം 124 ആയി. 4747 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. ദക്ഷിണകൊറിയയില്‍ 6248 പേര്‍ക്ക് വൈറസ് ബാധിച്ചു. 42 പേര് മരിച്ചു.
Post Your Comments