Festivals

പ്ലാസ്റ്റിക് നിരോധനവും ഇത്തവണത്തെ ആറ്റുകാൽ പൊങ്കാലയും

കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം ആണ് ആറ്റുകാൽ പൊങ്കാല. ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിലാണ്‌ ഗിന്നസ് ബുക്കിൽ ഈ ഉത്സവം അറിയപ്പെടുന്നത്. 1997 ഫെബ്രുവരി 23-ന്‌ നടന്ന പൊങ്കാലയിൽ 1.5 മില്യൺ സ്ത്രീകൾ പങ്കെടുത്തതു അടിസ്ഥാനമാക്കിയാണ്‌ ഈ ചടങ്ങ് ഗിന്നസ് ബുക്കിൽ കയറിയത്.

സംസ്ഥാന സര്‍ക്കാരിന്റെ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി ഹരിതചട്ടം കൂടുതല്‍ കര്‍ശനമാക്കിയായിരിക്കും ഇത്തവണ പൊങ്കാല നടത്തുക. പൊങ്കാല അര്‍പ്പിക്കുന്നവരും ഭക്ഷണം വിതരണം ചെയ്യുന്നവരും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കണമെന്നാണ് തീരുമാനം. ഉത്സവ കലാപരിപാടികളുടെ ഭാഗമായി അംബ, അംബിക, അംബാലിക വേദികളിലായി കലാപരിപാടികള്‍ അരങ്ങേറും. ദിവസവും തോറ്റം പാട്ടുമുണ്ടാകും. മാര്‍ച്ച് 10 ന് രാത്രി കുരുതി തര്‍പ്പണത്തോടെയാണ് ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് സമാപനമാവുക.

പൊങ്കാല ഒരു ആത്മസമർപ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാല കരുതിപ്പോരുന്നത്. പൊങ്കാല അർപ്പിച്ച് പ്രാർത്ഥിച്ചാൽ മനസ്സിനുള്ളിലെ ആഗ്രഹങ്ങൾ സാധിച്ച് തരും എന്നുള്ള ഉറപ്പുമാണ് പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകർഷിക്കുന്നത്. പൊങ്കാലയ്ക്ക് മുൻപ് ഒരാഴ്ചയെങ്കിലും വ്രതം നോറ്റിരിക്കണം. കൂടാതെ ദിവസത്തിൽ രണ്ടുനേരം കുളിച്ച്, മൽത്സ്യം, മുട്ട, മാംസം എന്നിവ വെടിഞ്ഞ് സസ്യാഹാരം മാത്രം കഴിച്ച് മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാൻ.

അതേസമയം, ആറ്റുകാൽ പൊങ്കാലയുടെ സുരക്ഷയ്ക്കായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ക്ഷേത്ര പരിസരത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിച്ചു. പൊലീസ്, ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷ, കളക്ടറേറ്റ്, ഫയ‌ർഫോഴ്സ് തുടങ്ങിയവയുടെ കൺട്രോൾ റൂമുകളാണ് പ്രവർത്തിക്കുന്നത്. ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ സംഘത്തെയും ക്ഷേത്ര പരിസരത്ത് നിയോഗിച്ചിട്ടുണ്ട്. സംഘത്തിൽ രണ്ട് ഹെൽത്ത് ഇൻസ്പെക്ടറും 6 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button