Latest NewsKeralaNews

വോട്ടര്‍ പട്ടികയില്‍ നാളെ മുതല്‍ പേര് ചേര്‍ക്കാം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ നാളെ മുതല്‍ പേര് ചേര്‍ക്കാം. 2015 ലെ വോട്ടര്‍ പട്ടിക ആധാരമാക്കിയുള്ള പുതുക്കല്‍ നടപടി ആരംഭിച്ചു. പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി നാളെ മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. മാര്‍ച്ച്‌ 16 വൈകുന്നേരം 5 മണിവരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം.

അന്തിമ പട്ടിക മാര്‍ച്ച്‌ 25 ന് പ്രസിദ്ധീകരിക്കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് 2019-ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

ALSO READ: പൗരത്വ നിയമ ഭേദഗതി സമരത്തില്‍ ആക്ടിവിസ്റ്റ് ഹര്‍ഷ് മന്ദർ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി

2019- ലോക്സഭാ തെരഞ്ഞെടുപ്പ് സമീപകാലത്താണ് കഴിഞ്ഞതെന്നും ഈ പട്ടിക ഉപയോഗിക്കുകയാണ് വേണ്ടതെന്നും മറിച്ച്‌ 2015-ലെ പട്ടിക പുതുക്കുന്നത് ജനങ്ങള്‍ക്ക് ഇരട്ടി ബുദ്ധിമുട്ട് സൃഷ്ടിക്കും എന്നുമായിരുന്നു യുഡിഎഫ് വാദിച്ചത് . യുഡിഎഫിന്‍റെ ഹര്‍ജി പരിഗണിച്ച കേരള ഹൈക്കോടതി 2019-ലെ പട്ടിക ഉപയോഗിച്ച്‌ തെരഞ്ഞെടുപ്പ് നടത്തിക്കൂടെയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറോട്‌ ആരായുകയും തുടര്‍ന്ന് ഈ രീതിയില്‍ വിധി പുറപ്പെടുവിക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button