തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന മിന്നല്‍ പണിമുടക്കുമായി ബന്ധപ്പെട്ട് 140 തൊഴിലാളികള്‍ക്ക് കെഎസ്ആര്‍ടിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. 70 കണ്ടക്ടര്‍, 70 ഡ്രൈവര്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. കിഴക്കേകോട്ടയില്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്തു, ഗതാഗത കുരുക്ക് മൂലം ഒരാള്‍ മരിക്കാന്‍ ഇടയായി, കെഎസ്ആര്‍ടിസിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കി, സര്‍വ്വീസുകള്‍ മുടങ്ങി, യാത്രാക്ലേശം ഉണ്ടാക്കി, തുടങ്ങിയവയാണ് കാരണം കാണിക്കല്‍ നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. ഏഴ് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം.
സിറ്റി, പേരൂര്‍ക്കട ,വികാസ് ഭവന്‍, പാപ്പനംകോട്, നെടുമങ്ങാട്, വിഴിഞ്ഞം, കണിയാപുരം, വെളളനാട് ,തിരു. സെന്‍ട്രല്‍ യൂണിറ്റിലെ ജീവനക്കാര്‍ക്കാണ് കെഎസ്ആര്‍ടിസി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്. അതേസമയം മിന്നല്‍ പണിമുടക്ക് നടത്തി ഗതാഗത തടസ്സമുണ്ടാക്കിയ 18 ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാതാരിക്കാനുള്ള കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയതായി ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ച് സ്വകാര്യ ബസ്സിന്റെ പെര്‍മിറ്റ് സസ്‌പെന്റ് ചെയ്യാനും നടപടി ആരംഭിച്ചു.
Post Your Comments