തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരത്തില്‍ പ്രതികരിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. ജോലി ചെയ്യാത്ത സമയത്തും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ടുണ്ടെന്നും ജോലി ചെയ്താല്‍ കൂലി നല്‍കണമെന്നത് തന്നെയാണ് തന്റെയും അഭിപ്രായമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജോലി ചെയ്താല്‍ കൂലി നല്‍കണം എന്ന കാനം രാജേന്ദ്രന്റെ വിമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
‘കെഎസ്ആര്‍ടിസി പണിമുടക്കുകള്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. ഇന്ധനം, സ്‌പെയര്‍പാര്‍ട്‌സ് എന്നിവയുടെ വിലയും വര്‍ധിച്ചു. യൂണിയനുമായി ആറ് മണിക്കാണ് ചര്‍ച്ച പൂര്‍ത്തിയായത്. പക്ഷെ മൂന്ന് മണിക്ക് തന്നെ സര്‍വീസുകള്‍ നിര്‍ത്തി. കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരത്തില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയമുണ്ട്’- അദ്ദേഹം ആരോപിച്ചു.
Read Also: 43 ലക്ഷത്തിന്റെ മീൻ കൊടുത്തിട്ടുണ്ട്, വഞ്ചിച്ചിട്ടില്ല: ധർമജൻ ബോള്‍ഗാട്ടി
അതേസമയം, മെയ് 10ന് മുമ്പ് ശമ്പള വിതരണം ഉറപ്പാക്കണമെന്ന് മാനേജ്‌മെന്റിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് യൂണിയനുകളുടെ ആവശ്യം. എന്നാല്‍, പ്രതിപക്ഷ യൂണിയനുകള്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കെതിരെ കടുത്ത അച്ചടക്കനടപടിക്കാണ് മാനേജ്‌മെന്റ് ഒരുങ്ങുന്നത്. 190 ദിവസം ജോലി ചെയ്യുന്നവരെ മാത്രമെ ശമ്പള വര്‍ദ്ധനവിനും സ്ഥാനക്കയറ്റത്തിനും പരിഗണിക്കു.
Post Your Comments