തിരുവനന്തപുരം: തലസ്ഥാനത്തെ അഞ്ച് മണിക്കൂര്‍ ദുരിതത്തിലാക്കിയ മിന്നല്‍ പണിമുടക്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങി. പതിനെട്ട് ഡ്രൈവര്‍മാര്‍ക്കെതിരെയാണ് നടപടി. പ്രശ്‌നങ്ങളുണ്ടാക്കിയ സ്വകാര്യ ബസ്സിന്റെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യാനും മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. തിരുവനന്തപുരം ആര്‍ടിഒ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
സമാന്തര സര്‍വ്വീസ് നടത്തിയിരുന്ന സ്വകാര്യ ബസ്, കെഎസ്ആര്‍ടിസി ജീവനക്കാര്‍ പിടികൂടിയതിന് പിന്നാലെയുണ്ടായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിലേക്കും മിന്നല്‍ പണിമുടക്കിലേക്കും നയിച്ചത്. സ്വകാര്യ ബസ് പിടികൂടിയ എടിഒയെയെ പൊലീസ് കസ്റ്റഡിയിലെടുത്തതാണ് പണിമുടക്കിന്റെ കാരണം. തര്‍ക്കത്തിനിടെ എടിഒ അടക്കമുള്ള കെഎസ്ആര്‍ടിസി ജീവനക്കാര്‍ എസ്‌ഐയെ കയ്യേറ്റം ചെയ്തിരുന്നു. അതേസമയം മിന്നല്‍ സമരം തെറ്റാണെന്നും ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്നും കളക്ടര്‍ ശുപാര്‍ശ ചെയ്തിരുന്നു. ഗതാഗത വകുപ്പും കെഎസ്ആര്‍ടിയും സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Post Your Comments