മുംബൈ: ഇതിഹാസ ക്രിക്കറ്റ് താരങ്ങള്‍ വീണ്ടും കളത്തിലിറങ്ങുന്ന റോഡ് സേഫ്റ്റി വേള്‍ഡ് സീരീസിന് ഇന്ന് മുംബൈയില്‍ തുടക്കം. ലെജന്റ്‌സും വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സും തമ്മിലാണ് ആദ്യ മത്സരം. മുംബൈ വാങ്കടെയില്‍ വൈകീട്ട് ഏഴിനാണ് കളി തുടങ്ങുക. ഇന്ത്യയുടെ പഴയ പടക്കുതിരകളെയും ഇതിഹാസങ്ങളെയും ഒരു നോക്ക് കാണാനുള്ള ടിക്കറ്റുകളെല്ലാം വിറ്റുപോയി.
സച്ചിന്‍-സെവാഗ് ഓപ്പണിംഗ് കൂട്ടുകെട്ട് ഒരിക്കല്‍ കൂടെ കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍. സച്ചിന്റെ നേതൃത്വത്തില്‍ ടീം ഇന്ത്യ ഇന്നലെ മൂന്ന് മണിക്കൂറിലേറെ നേരമാണ് പരിശീലനത്തിനിറങ്ങിയത്. മത്സര ക്രിക്കറ്റില്‍ നിന്നെടുത്ത ഇടവേളയെ കഠിന പരിശീലനത്തിലൂടെ തോല്‍പ്പിക്കുകയാണ് ഓരോ താരവും. സെവാഗ്, യുവ്രാജ്, മുഹമ്മദ് കൈഫ്, സഹീര്‍ഖാന്‍ തുടങ്ങിയവരും ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങുന്നുണ്ട്.
വിന്‍ഡീസിനെതിരെ പ്രയോഗിക്കേണ്ട പദ്ധതികള്‍ എന്തെല്ലാമെന്ന് നായകനായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് അറിയാമെന്ന് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു. ലാറയും ചന്ദ്രപോളും കാള്‍ ഹൂപ്പറുമടക്കമുള്ള താരങ്ങളൊന്നിക്കുന്ന വിന്‍ഡീസ് നിരയും കരുത്തരാണ്. എന്തായാലും കായിക പ്രേമികള്‍ക്ക് ഇതൊരു വേറിട്ട അനുഭവം തന്നെയായിരിക്കും എന്നതില്‍ സംശയം ഇല്ല.
Post Your Comments