Specials

നിറങ്ങളിൽ നീരാടി ഹോളി

നിറങ്ങളുടെ ആഘോഷമാണ് ഹോളി. തിന്മയുടെ മേല്‍ നന്മ നേടുന്നുവെന്നതിന്റെ സൂചന നൽകിയാണ് ഹോളി ആഘോഷിക്കുന്നത്. മിക്ക സ്ഥലങ്ങളിലും യഥാർഥ ആഘോഷ ദിവസത്തിനും 7 ദിവസം മുന്നേ തന്നെ ആഘോഷങ്ങൾ തുടങ്ങാറുണ്ട്. ഹിരണ്യകശിപുവിന്‍റെയും ദുഷ്ട സഹോദരിയായ ഹോളികയുടെയും പ്രഹ്ലാദന്‍റെയും കഥയുമായി ബന്ധപ്പെടുത്തിയാണ് ഹോളിയുടെ ഒരു ഐതിഹ്യം. ഹിരണ്യകശിപുവിന്‍റെയും ദുഷ്ട സഹോദരിയായ ഹോളികയുടെയും പ്രഹ്ലാദന്‍റെയും കഥയുമായി ബന്ധപ്പെടുത്തിയാണ് ഹോളിയുടെ ഒരു ഐതിഹ്യം. അഹങ്കാരിയും അത്യന്തബലവാനുമായ ഹിരണ്യകശിപു എന്ന അസുരന്‍ അധികാരപ്രമത്തതകൊണ്ട് ഈശ്വരനായി പൂജിക്കപ്പെടാന്‍ ആഗ്രഹിച്ചു. ഹിരണ്യകശിപുവിന്‍റെ പുത്രനും മഹാവിഷ്ണുവിന്‍റെ ശ്രേഷ്ഠഭക്തനുമായ പ്രഹ്ളാദന്‍ ഇതിന് തയ്യാറായില്ല. സ്വന്തം പുത്രനോടുള്ള സ്നേഹത്തെ മറികടക്കുന്ന തരത്തില്‍ ഹിരണ്യകശിപിന് പ്രഹ്ളാദന്‍റെ പേരില്‍ ശത്രുത ഉണ്ടായി. അയാള്‍ തന്‍റെ സഹോദരിയായ ഹോളികയുടെ സഹായം തേടി.

ഹോളികയെ അഗ്നിക്ക് പൊള്ളിക്കാന്‍ സാധ്യമല്ല. എരിയുന്ന അഗ്നികുണ്ഠത്തിന് നടുവില്‍ പ്രഹ്ളാദനെ മടിയില്‍ വച്ച് ഇരിക്കുവാന്‍ ഹിരണ്യകശിപു ഹോളികയോട് പറഞ്ഞു. അഗ്നി ജ്വലിപ്പിച്ചു പ്രഹ്ളാദനെ കൈയ്യിലെടുത്തു കൊണ്ട് അഗ്നിയില്‍ പ്രവേശിപ്പിച്ച ഹോളിക പക്ഷെ അഗ്നിക്കിരയായി. പ്രഹ്ളാദന്‍ ഒരു പോറല്‍ പോലുമേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു. നന്‍മയുടെയും ശുദ്ധിയുടെയും ജയമാണിത്. ഈ സംഭവത്തെ അനുസ്മരിച്ച് ഹോളിയുടെ തലേന്ന് പൗര്‍ണ്ണമിരാത്രിയില്‍വലിയ അഗ്നികുണ്ഡമുണ്ടാക്കി, അതിന് ചുറ്റും ആടിയും പാടിയും ആളുകള്‍ ആഘോഷിക്കുന്നു. ഹോളിക്ക് മറ്റൊരു കഥ കൂടി ഉണ്ട്. ശ്രീകൃഷ്ണന്‍ തന്‍റെ ഗോപികമാരോടും കളിക്കുന്നതിന്‍റെ സ്മൃതി കൂടിയാണ് ഹോളി. കുഴലിലൂടെ നിറങ്ങള്‍ പരസ്പരം ഒഴിച്ച് കൃഷ്ണനും കൂട്ടുകാരും കളിച്ചിരുന്നതായി കഥകള്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button