തിരുവനന്തപുരം: സാങ്കേതികസര്‍വകലാശാലയില്‍ അദാലത്ത് സംഘടിപ്പിച്ചതിന് മന്ത്രി കെ.ടി.ജലീലിനെതതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ റിപ്പോര്‍ട്ട്. സര്‍വകലാശാല അധികൃതര്‍ക്ക് നിര്‍ദേശങ്ങളും ശുപാര്‍ശകളും നല്‍കാനായി അദാലത്തുകള്‍ സംഘടിപ്പിക്കാമെന്ന് സര്‍വകലാശാല ചട്ടങ്ങള്‍ അനുശാസിക്കുന്നില്ലെന്നും ഗവര്‍ണറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സര്‍വകലാശാലയുടെ ആഭ്യന്തര കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നും ഗവര്‍ണര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍വകലാശാല അധികൃതര്‍ക്ക് നിര്‍ദേശങ്ങളും ശുപാര്‍ശകളും നല്‍കാനായി അദാലത്തുകള്‍ സംഘടിപ്പിക്കാമെന്ന് സര്‍വകലാശാലാ ചട്ടങ്ങളില്‍ പറയുന്നില്ലെന്നു ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. മന്ത്രിയെയും പ്രൈവറ്റ് സെക്രട്ടറിയെയും ഉള്‍പ്പെടുത്തി ഫയല്‍ അദാലത്ത് കമ്മിറ്റി രൂപീകരിച്ചതും തീരുമാനമെടുത്തതും സര്‍വകലാശാല നിയമങ്ങളുടെ ലംഘനമാണ്. സ്വയംഭരണ സ്ഥാപനമായ സര്‍വകലാശാലകളുടെ ആഭ്യന്തര കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടാന്‍ പാടില്ലെന്ന് 2003-ലെ സുപ്രീംകോടതി ഉത്തരവിലുണ്ട്.
ഹൈദരാബാദ് വെറ്റിനറി ഡോക്ടർ ബലാത്സംഗക്കേസിൽ പൊലീസ് കൊലപ്പെടുത്തിയ പ്രതിയുടെ ഭാര്യ പ്രസവിച്ചു
എല്ലാം നടന്ന സ്ഥിതിക്ക് അദാലത്തിലെ തീരുമാനങ്ങളുടെ ന്യായാന്യായങ്ങളിലേക്കു കടക്കുന്നില്ല. മേലില്‍ ചട്ടങ്ങളും നടപടിക്രമങ്ങളും സര്‍വകലാശാല പാലിക്കണം. മൂന്നാം മൂല്യനിര്‍ണയം റദ്ദാക്കണമെന്ന ആവശ്യം, വിദ്യാര്‍ഥിയുടെ ഭാവിയെ കരുതി മുന്നോട്ടുവയ്ക്കുന്നില്ലെന്ന് പരാതിക്കാര്‍ അറിയിച്ചതിനാല്‍ ഇടപെടുന്നില്ല. ഇതു കീഴ്‌വഴക്കമായി കാണരുത് – ഗവര്‍ണര്‍ വ്യക്തമാക്കി.
Post Your Comments