Latest NewsIndiaNews

ഡിഎംകെ ജനറല്‍ സെക്രട്ടറി അന്തരിച്ചു

ചെന്നൈ : ഡിഎംകെ ജനറല്‍ സെക്രട്ടറി കെ അന്‍പഴകന്‍(97) വിടവാങ്ങി. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ശനിയാഴ്ച അര്‍ധരാത്രി ഒരു മണിയോടെ ആയിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഒരു വര്‍ഷമായി  പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ വിട്ട് നിന്നിരുന്ന അന്‍പഴകനെ കഴിഞ്ഞ മാസം ശ്വാസതടസ്സത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

അന്തരിച്ച ഡി.എം.കെ. മുന്‍ അധ്യക്ഷന്‍ കരുണാനിധിയുടെ അടുത്ത സുഹൃത്തായിരുന്നു പേരാസിരിയര്‍ (പ്രൊഫസര്‍) എന്നറിയപ്പെടുന്ന അന്‍പഴകന്‍ ഡി.എം.കെ.യുടെ സ്ഥാപകനേതാക്കളില്‍ ഒരാൾ കൂടിയാണ്. 1977 മുതല്‍ ഡി.എം.കെ.യുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം തമിഴ്നാട് ധനമന്ത്രി, സാമൂഹിക സുരക്ഷാ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചെന്നൈ പച്ചയപ്പാസ് കോളേജിലെ തമിഴ് അധ്യാപകനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

അന്‍പഴകന്റെ നിര്യാണത്തെ തുടർന്ന് ഡിഎംകെ ഓഫീസുകളില്‍ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button