Latest NewsKeralaIndia

ഏഷ്യാനെറ്റിന്റേയും മീഡിയ വണ്ണിന്റെയും നിരോധനം 6 മണിക്കൂറായി കുറഞ്ഞതെങ്ങനെ ? ആരാണ് ഇതിൽ ഇടപെട്ടത്? വിമർശനവുമായി ടിപി സെൻകുമാർ

എല്ലാവരും വിഡ്ഢികൾ ആണെന്ന് കരുതുന്ന , ചില പൂച്ചകൾ കണ്ണടച്ചിരുന്നു പാൽ കട്ട് കുടിക്കുന്നു....

കോഴിക്കോട്: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റിനും മീഡിയാ വണ്‍ ചാനലിനും 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ വിലക്ക് പിൻവലിച്ചതിനെതിരെ വിമര്‍ശനവുമായി മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ രംഗത്ത്.ഏഷ്യാനെറ്റിനും മീഡിയാ വണ്‍ ചാനലിനുമെതിരായ 48 മണിക്കൂര്‍ നിരോധനം 6 മണിക്കൂറായി കുറഞ്ഞതെങ്ങനെയെന്ന് സെന്‍കുമാര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ,

ഏഷ്യാനെറ്റ്‌ ചാനലിനും മീഡിയ വൺ ചാനലിനുമെതിരെ കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കിയ 48 മണിക്കൂർ നിരോധനം 6 മണിക്കൂറായി
കുറഞ്ഞതെങ്ങനെ?

മീഡിയ വൺ മാപ്പും പറഞ്ഞില്ല ഫൈനും അടച്ചില്ല . അതെങ്ങനെ സംഭവിച്ചു???
ഈ നാടകങ്ങൾ ആരുടെ സംവിധാനത്തിൽ?
കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം എന്തിനാണ് ഈ നാണക്കേട് ഉണ്ടാക്കിയത്?

ആരാണിതിന്റെ ഗുണഭോക്താവ് .??ആരോടാണ് ചാനൽ മാപ്പ് പറയേണ്ടത്?

ഇന്നലെ നടന്ന നിരോധന നാടകം കേന്ദ്ര സർക്കാരിന്റെ പ്രതിച്ഛായയെ തികച്ചും എതിരായി കാണിക്കുന്നു.

നല്ലകാര്യങ്ങൾ നേരായ വഴി നടക്കണം എന്നു വിശ്വസിക്കുന്ന എല്ലാവരും പ്രതികരിക്കുക.
ആ കള്ള കൈകൾ പുറത്തു കൊണ്ട് വരിക.
പ്രതിബദ്ധത ഭാരതത്തോടാണ്…രാത്രിയിൽ മ്ലേച്ചൻ പ്രവർത്തനം നടത്തുന്നവരോടല്ല…

എന്ത് നടന്നു എന്നു സർക്കാർ വ്യക്തമാക്കണം.
എല്ലാവരും വിഡ്ഢികൾ ആണെന്ന് കരുതുന്ന , ചില പൂച്ചകൾ കണ്ണടച്ചിരുന്നു പാൽ കട്ട് കുടിക്കുന്നു….

shortlink

Related Articles

Post Your Comments

Related Articles


Back to top button