KeralaLatest NewsNews

എനിക്കൊപ്പം മുൻപുള്ള മന്ത്രിമാരും ആ ഉത്തരവാദിത്തം ഷെയര്‍ ചെയ്യണം; ഒളിച്ചോടാൻ സാധിക്കില്ലെന്ന് എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാനാവാത്തതില്‍ ഇപ്പോഴത്തെ ഗതാഗതമന്ത്രി എന്ന നിലയില്‍ തനിക്കും ഉത്തരവാദിത്തം ഉണ്ടെന്ന് വ്യക്തമാക്കി എ.കെ. ശശീന്ദ്രന്‍. കെ.എസ്.ആര്‍.ടി.സി ശരിയാകാത്തതിന് പിന്നില്‍ മാനേജ്മെന്റ് തലത്തിലെ പാളിച്ചയാണെന്ന വിമര്‍ശനം ഒരു നിരീക്ഷണം മാത്രമാണ്. ഈ പാളിച്ചയുടെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. എന്നാല്‍, ആ ഉത്തരവാദിത്വത്തില്‍ നിന്ന് എനിക്ക് മുൻപുള്ള മന്ത്രിമാര്‍ക്കും ഒളിച്ചോടാന്‍ സാധിക്കില്ല. അവരും ആ ഉത്തരവാദിത്തം ഷെയര്‍ ചെയ്യണമെന്നും അദ്ദേഹം പറയുകയുണ്ടായി.

Read also: ചാനലുകളെ വിലക്കിയ സംഭവം; തലസ്ഥാനത്ത് പത്രപ്രവര്‍ത്തക യൂണിയന്റെ പ്രതിഷേധം

വരവും ചെലവും തമ്മിലുള്ള അന്തരം കുറയ്ക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.ഈ സര്‍ക്കാര്‍ അധികാരത്തില്‍ നിന്നിറങ്ങും മുൻപ് കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കുമെന്ന് പറയാനാകില്ല. കെ.എസ്.ആര്‍.ടി.സി ലാഭത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ല. സാമൂഹിക പ്രതിബദ്ധതയോടെ സേവനം നടത്തുന്ന ഒരു സ്ഥാപനത്തിനും ലാഭത്തില്‍ പ്രവര്‍ത്തിക്കാനാകില്ലെന്നും എ.കെ. ശശീന്ദ്രന്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button