Latest NewsKeralaNews

തിരുനക്കര ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച : സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. സെക്യൂരിറ്റി ജീവനക്കാരനെ മുറിക്കുള്ളില്‍ പൂട്ടിയിട്ടു നാലു കാണിക്കവഞ്ചികള്‍ കുത്തിത്തുറന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.30നായിരുന്നു മോഷണമെന്നാണ് നിഗമനം. ആനക്കൊട്ടിലിനു സമീപത്തെയും അയ്യപ്പക്ഷേത്രത്തിനു മുന്നിലെയും കാണിക്കവഞ്ചികള്‍ തകര്‍ത്താണ് പണം കവര്‍ന്നിട്ടുള്ളത്. മങ്കി ക്യാപ് ധരിച്ച്, ബെര്‍മുഡയിട്ട് ഷര്‍ട്ടിടാതെ ക്ഷേത്രത്തിനുള്ളില്‍ കയറിയ മോഷ്ടാവ് മോഷണം നടത്തുന്നതാണ് സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളത്.

ക്ഷേത്രത്തിനുള്ളില്‍ കയറിയ മോഷ്ടാവ് സെക്യൂരിറ്റി ജീവനക്കാരന്റെ മുറി പുറത്തുനിന്നു പൂട്ടി. തുടര്‍ന്ന് അഞ്ച് കാണിക്കവഞ്ചികളും തകര്‍ക്കുകയായിരുന്നു. അരമണിക്കൂറോളം ഇയാള്‍ ക്ഷേത്രത്തിനുള്ളില്‍ ചെലവഴിച്ചു.. രാവിലെ ക്ഷേത്രത്തിലെത്തിയ ദേവസ്വം ബോര്‍ഡ് അധികൃതരാണ് മോഷണം നടന്നതായി അറിഞ്ഞത്. പൊലീസ് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button