കൊച്ചി: കൊറോണ വൈറസ് സാമ്പത്തികമായി ബാധിച്ച രാജ്യങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഈ പട്ടികയില്‍ ഇന്ത്യയും സ്ഥാനം പിടിച്ചിട്ടുണ്ട്. ആദ്യ 15 രാജ്യങ്ങളിലാണ് ഇന്ത്യയും ഉള്‍പ്പെട്ടിട്ടുള്ളത്. ഏതാണ്ട് 2,500 കോടി രൂപ നഷ്ടമാണ് ഇന്ത്യക്ക് സംഭവിച്ചത്. യൂറോപ്യന്‍ യൂണിയന്റെ സമ്പദ് വ്യവസ്ഥയ്ക്കാണ് ഏറ്റവും കൂടുതല്‍ തിരിച്ചടിയായത്. 1,560 കോടി ഡോളറിന്റെ നഷ്ടമാണ് യൂറോപ്യന്‍ യൂണിയന് സംഭവിച്ചത്.യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡെവലപ്മെന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
അമേരിക്ക (580 കോടി ഡോളര്‍), ജപ്പാന്‍ (520 കോടി ഡോളര്‍), ദക്ഷിണ കൊറിയ (380 കോടി ഡോളര്‍), തയ്വാന്‍ (260 കോടി ഡോളര്‍), വിയറ്റ്നാം (230 കോടി ഡോളര്‍) എന്നീ രാജ്യങ്ങള്‍ക്കും വന്‍ നഷ്ടം സംഭവിച്ചിട്ടുണ്ട്. ചൈനയില്‍ കൊറോണ കാരണം വ്യവസായ മേഖലകള്‍ തകിടം മറിഞ്ഞതും ഉത്പാദനം വെട്ടിക്കുറച്ചതും കാരണമാണ് ഇന്ത്യയില്‍ പ്രതിസന്ധിക്ക് കാരണം. പ്രിസിഷന്‍ ഇന്‍സ്ട്രുമെന്റ്സ്, മെഷിനറി, വാഹനം, ആശയവിനിമയ ഉപകരണങ്ങള്‍ എന്നീ മേഖലകളെയാണ് കൊറോണ കൂടുതല്‍ ബാധിച്ചത്.
അതേ സമയം രാജ്യത്ത് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ രോഗം ബാധിച്ചവരുടെ എണ്ണം മുപ്പതായി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് കൊറോണ സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ സ്വകാര്യ സ്‌കൂളുകള്‍ ഉള്‍പ്പെടെ എല്ലാ പ്രൈമറിസ്‌കൂളുകള്‍ക്കും 31 വരെ സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്‍ ശനിയാഴ്ചമുതല്‍ അടച്ചിടും. രാജ്യത്ത് മൊത്തം 28,529 പേര്‍ നിരീക്ഷണത്തിലാണ്.
Post Your Comments