ന്യൂഡൽഹി: രാജ്യത്ത് മാസങ്ങളോളം നീണ്ടുനിന്ന രാഷ്ട്രീയ അശാന്തിയുടെ മൂല കാരണമായ ഷഹീൻ ബാഗ് സമരപന്തലിൽ ആൾകൂട്ടം കുറയുന്നതായി റിപ്പോർട്ട്. ദില്ലിയിലെ ഷഹീൻ ബാഗിലെ പ്രതിഷേധക്കാർ കുറഞ്ഞുവെന്ന് വ്യാഴാഴ്ചത്തെ ദൃശ്യങ്ങൾ പുറത്തു വിട്ട് ദേശീയ മാധ്യമം. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സമരക്കാർ ഒഴിയുന്നു എന്നാണ് ചില സമര അനുകൂല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതെങ്കിലും ഇത് നിഷേധിക്കുകയാണ് പ്രതിഷേധക്കാർ.
പ്രതിഷേധക്കാരിൽ ചിലർ വെളിപ്പെടുത്തുന്നത്, ഏഴ് റിപോർട്ടർമാരെ വരെ അയച്ചിരുന്ന ഒരു പ്രമുഖ ചാനൽ ഇപ്പോൾ ഒരു റിപോർട്ടറെ പോലും സമര പന്തലിലേക്ക് അയക്കുന്നില്ല എന്നാണ്. കൂടാതെ ഇവരുടെ ഭക്ഷണ ശ്രോതസും കുറയുന്നതായി ഇയാൾ ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി. നേരത്തെ ബിരിയാണി വിളമ്പിയിരുന്നവർ ഇപ്പോൾ അത് ചെയ്യുന്നില്ല എന്നാണ് സൂചന. ഇന്നലെ ഒരു ഡസൻ ആളുകൾ പോലും സമരപന്തലിൽ ഇല്ലായിരുന്നു.
അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അവിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം അധികൃതർ കുറച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. ദില്ലി നിവാസികൾക്ക് ഷഹീൻ ബാഗ് ദൈനംദിന ശല്യമായിത്തീർന്നതിനാൽ റോഡ് തടസ്സങ്ങൾ നേരിട്ടതോടെ, പ്രതിഷേധം മറ്റൊരു ആവശ്യത്തിലേക്ക് വേദിയിലേക്ക് മാറ്റാനുള്ള സുപ്രീം കോടതിയുടെ മധ്യസ്ഥ ശ്രമം വിജയിച്ചിരുന്നില്ല. ദേശീയ മാധ്യമമായ റിപ്പബ്ലിക് ആണ് ഇത് റിപ്പോർട്ട് ചെയ്യുന്നത് .
Post Your Comments