കൊച്ചി:പൗരത്വ നിയമഭേദഗതിയ്ക്ക് മുന്നില്‍ മുഖ്യന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മുന്നില്‍ മുട്ടുകുത്തുമെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. പ്രധാനമന്ത്രി എയ്ത അസ്ത്രമാണ് പൗരത്വനിയമമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. പ്രളയ ഫണ്ട് തട്ടിപ്പ് കേസിലും സംസ്ഥാന സര്‍ക്കാരിനെ സന്ദീപ് വാര്യര്‍ രൂക്ഷമായി വിമര്‍ശിച്ചു. സിപിഎം സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ ഫണ്ടിനെ പണം സമ്പാദിക്കാനുള്ള മാര്‍ഗമായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി പൊന്നുരുന്നിയില്‍ നടന്ന സി.എ എ അനുകൂല ജന ജാഗരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിണറായി വിജയന്‍ സംരക്ഷിക്കുമെന്ന ഉറപ്പുള്ളതിനാലാണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെ ഫണ്ട് തട്ടിപ്പിന് കൂട്ടു നില്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments