KeralaLatest NewsNews

ഡല്‍ഹി കലാപം മത സ്പർദ്ധ വളർത്തുന്ന രീതിയിൽ റിപ്പോര്‍ട്ട് ചെയ്‌തതിനെ തുടർന്നുള്ള ചാനൽ വിലക്ക്; മീഡിയവണ്‍ എഡിറ്റര്‍ ഇന്‍ ചീഫിന്റെ പ്രതികരണം പുറത്ത്

നടപടിയെ നിയമപരമായി നേരിടാനാണ്​ മീഡിയവണ്‍ ടി.വിയുടെ തീരുമാനമെന്നും പ്രസ്​താവനയില്‍ പറഞ്ഞു

കോഴിക്കോട്​: ഡല്‍ഹി കലാപം മത സ്പർദ്ധ വളർത്തുന്ന രീതിയിൽ റിപ്പോര്‍ട്ട് ചെയ്‌തതിനെ തുടർന്നുള്ള വിലക്കിൽ മീഡിയവണ്‍ ചാനൽ എഡിറ്റര്‍ ഇന്‍ ചീഫ് സി.എല്‍. തോമസിന്റെ പ്രതികരണം പുറത്ത്. മീഡിയവണ്‍ ടി.വിയുടെ സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള നഗ്​നമായ കടന്നുകയറ്റമാണെന്ന്​ സി.എല്‍. തോമസ് പറഞ്ഞു.

നടപടി​ ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്ന് ​അദ്ദേഹം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ആര്‍.എസ്​.എസിനെയും ഡല്‍ഹി പൊലീസിനെയും വിമര്‍ശിച്ചുവെന്നത്​ സംപ്രേഷണം നിര്‍ത്തിവെക്കാനുള്ള കാരണമായി വാര്‍ത്താ വിതരണ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

ബി.ജെ.പി നേതാവ്​ കപില്‍ മിശ്ര നടത്തിയ വിദ്വേഷ പ്രസംഗം റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിച്ചതും അതി​​െന്‍റ പേരില്‍ എഫ്​.ഐ.ആര്‍ രജിസ്​റ്റര്‍ ചെയ്യാന്‍ ഡല്‍ഹി പൊലീസ്​ തയ്യാറായില്ലെന്ന്​ റിപ്പോര്‍ട്ട്​ ചെയ്​തതും സാമുദായിക സൗഹൃദം തകര്‍ക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കുകയാണ്. ഇത്​ സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം രാജ്യത്ത്​ പാടില്ലെന്ന്​ ഉത്തരവിടുന്നതിന്​ തുല്യമാണ്​.

ALSO READ: ഏഷ്യാനെറ്റ് – മീഡിയ വൺ ചാനലുകളുടെ ഓഫിസുകള്‍ക്കു മുന്‍പില്‍ ചിലർ പടക്കം പൊട്ടിച്ച് ആഘോഷം നടത്തിയ സംഭവം ഞെട്ടിപ്പിക്കുന്നതാണ്;- കെ സി വേണുഗോപാൽ

അടിയന്തരാവസ്​ഥക്കാലത്തുപോലും ഉണ്ടാകാത്ത വിധത്തിലുള്ള ഈ ജനാധിപത്യവിരുദ്ധമായ നടപടിയെ നിയമപരമായി നേരിടാനാണ്​ മീഡിയവണ്‍ ടി.വിയുടെ തീരുമാനമെന്നും പ്രസ്​താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button