ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ഹരിയാനയിലേക്കു മുങ്ങിയ കോണ്‍ഗ്രസ് എംഎല്‍എയെ കാണാനില്ലെന്നു കാട്ടി മകന്റെ പരാതി. അനുപുര്‍ എംഎല്‍എ ബിഷുലാല് സിംഗിനെ (68) കാണാനില്ലെന്നുകാട്ടിയാണ് മകന് തേഭാന് പരാതി നല്‍കിയിരിക്കുന്നത്. ഭോപ്പാലിലെ ടിടി നഗര്‍ പോലീസ് പരാതിയില്‍ അന്വേഷണം ആരംഭിച്ചു. ബിജെപിയിലേക്ക് കൂറുമാറി ഹരിയാനയിലെ റിസോര്‍ട്ടിലേക്കു പോയ 10 എംഎല്‍എമാരി ലൊരാളാണ് ബിഷുലാല് സിംഗ്.
ഇവരില്‍ ആറു പേര് ഭോപ്പാലിലേക്ക് മടങ്ങിയിരുന്നു. 230 അംഗ സഭയില്‍ കോണ്‍ഗ്രസിന് 114 അംഗങ്ങളാണുള്ളത്. ബിജെപിക്ക് 107 പേരുണ്ട്. നാലു സ്വതന്ത്രരും ബിഎസ്പിയിലെ രണ്ടംഗങ്ങളും എസ്പിയിലെ ഒരംഗവും കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു. അതേസമയം മായാവതി ബിജെപിയുമായി ചർച്ച നടത്തിയെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ചില മാധ്യമങ്ങൾ പുറത്തു വിട്ടിട്ടുണ്ട്.
ഷഹീൻ ബാഗ് സമര പന്തൽ ശൂന്യം, മാധ്യമങ്ങൾ പഴയപോലെ പ്രാധാന്യം കൊടുക്കാതായതോടെ തിരക്ക് ഒഴിഞ്ഞു
ഹരിയാനയില്‍ തുടര്‍ന്ന നാല് എംഎല്‍എമാരില്‍ ഹര്‍ദീപ് സിംഗ് ഡാംഗ് ഇന്നലെ നിയമസഭാംഗത്വം രാജിവച്ചു. ഇതോടെ ബിഷുലാല് സിംഗുള്‍പ്പെടെ മൂന്നു പേരാണ് ഹരിയാനയിലുള്ളത്.കോണ്‍ഗ്രസ് എംഎല്‍എയായ രഘു രാജ് കന്‍സാന, സ്വതന്ത്ര എംഎല്‍എ സുരേന്ദ്ര സിംഗ് ഷേര എന്നിവരാണ് ഹരിയാനയില്‍ തുടരുന്നത്.
Post Your Comments